1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2018

സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ച; ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ ചുമത്തി ബ്രിട്ടന്‍. യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫെയ്‌സ്ബുക്കിന് വിധിച്ചിരിക്കുന്നത്.

വ്യക്തമായ അനുമതിയില്ലാതെ ഫെയ്‌സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന് ഐസിഓ പറഞ്ഞു. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജൂലായില്‍ തന്നെ ഐസിഓ വ്യക്തമാക്കിയിരുന്നു.

20072014 കാലഘട്ടത്തില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി കൈകാര്യം ചെയ്തു, വ്യക്തമായ അനുമതിയില്ലാതെ ആ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ അനുവദിച്ചു എന്നിവയാണ് ഫെയ്‌സ്ബുക്കിനെതിരായ അരോപണം.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമാക്കിയെന്നും പിഴത്തുക സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഐസിഓ വ്യക്തമാക്കി.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.