ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ഡേവിഡ് കാമറൂണ്‍ തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. എന്നാല്‍ കേവലഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലേബര്‍ പാര്‍ട്ടിക്കും എഡ്മിലിബാന്‍ഡിനും അവരുടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കും കടുത്ത തിരിച്ചടി നല്‍കുന്നതാണ് ഡേവിഡ് കാമറൂണിന്റെ വിജയം. കാമറൂണ്‍ എന്ന നേതാവിന്റെ വ്യക്തിപ്രഭാവവും ഭരണനേട്ടങ്ങളും മുന്‍നിര്‍ത്തിയായിരുന്നു കണ്‍സര്‍വേറ്റീവുകള്‍ വോട്ടു ചോദിച്ചത്.
650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം ലഭിക്കുന്നതിനായി 326 സീറ്റുകളില്‍ വിജയിക്കണം. 300 സീറ്റുകളോളം ഡേവിഡ് കാമറൂണിന്റെ പാര്‍ട്ടി നേടിയിട്ടുണ്ട്.
ഇതിനിടെ സ്‌കോട്ടിഷ് നാഷ്ണലിസ്റ്റ് പാര്‍ട്ടി നേടിയ വിജയം നിര്‍ണായകമായി. 50ലേറെ സീറ്റുകള്‍ നേടിയ എസ്എന്‍പി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നാണ് രാഷ്ടീയ നിരീക്ഷണങ്ങള്‍. മുന്‍സര്‍ക്കാരില്‍ കാമറൂണിന്റെ സഖ്യകക്ഷിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പത്ത് സീറ്റില്‍ താഴെ മാത്രമാണ് ലഭിച്ചത്. യുകെഐപി പോലുള്ള ചെറുപാര്‍ട്ടികള്‍ക്ക് നിലംതൊടാന്‍ സാധിച്ചില്ല.
ലേബര്‍ പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് പ്രതീക്ഷകള്‍ അസ്തമിച്ചു. കണ്‍സര്‍വേറ്റീവുകളുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോഴാണ് കഴിഞ്ഞ കൊല്ലം ഗോര്‍ഡന്‍ ബ്രൗണ്‍ നേടിയതിലും കുറവ് സീറ്റുകളുമായി ലേബറിന് തൃപ്തിപ്പെടേണ്ടി വന്നത്. പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കാതിരുന്ന എഡ്മിലിബാന്‍ഡിന്റെ രാഷ്ട്രീയ ഭാവിയും ഇതോടെ ചോദ്യം ചെയ്യപ്പെട്ടേക്കും.
എസ്എന്‍പി സ്‌കോട്ട്‌ലന്‍ഡ് തൂത്തുവാരിയതോടെ വീണ്ടും ഒരു ഹിതപരിശോധനാ ആവശ്യം ഉടന്‍തന്നെ പ്രതീക്ഷിക്കാം. അവരുടെ ദേശീയവാതാണ് എസ്എന്‍പിക്ക് ഇത്രയധികം വോട്ടുകള്‍ നേടി കൊടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല