സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള പ്രസ്താവനള്‍ ഇറക്കി പ്രചാരണം നടത്തിയ യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി (യുകിപ്) യുടെ പൊടി പോലും കാണാനില്ല. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ യുകിപി ഒരു സീറ്റ് പോലെ ലഭിക്കാതെ നാമാവശേഷമകുകയായിരുന്നു.
യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുകയും കുടിയേറ്റക്കാരെ ദോഷകരമായി ബാധിക്കുന്ന വിവിധ നയങ്ങള്‍ പ്രഖ്യാപിക്കുകയും വേണമെന്ന് ആവശ്യവുമായായിരുന്നു യുകിപിന്റെ പ്രചാരണം. ആശ്വാസമെന്ന നിലയില്‍ പാര്‍ട്ടിക്ക് നേടാനായത് ആകെ ഒരു സീറ്റ്.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയാകുമെന്ന് കരുതപ്പെട്ടിരുന്ന പാര്‍ട്ടിയാണ് ദേശീയവാദികള്‍ ചേര്‍ന്ന് രൂപീകരിച്ച യുകിപ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തലവന്‍ നൈജല്‍ ഫരാഗെ ഉള്‍പ്പടെയുള്ള നേതാക്കള്‍ തോറ്റു തുന്നം പാടുകയായിരുന്നു.
ക്ലാറ്റണ്‍ മണ്ഡലത്തില്‍ വിജയിച്ച സ്ഥാനാര്‍ഥി കാള്‍സ്‌വെല്ലാണ് പാര്‍ലമെന്റില്‍ പൂജ്യരായി പോകാതെ പാര്‍ട്ടിയുടെ മാനം കാത്തത്. തോറ്റമ്പിയെങ്കിലും തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടികളില്‍ മൂന്നാം സ്ഥാനത്താണ് യുകിപ്.
പാര്‍ട്ടിയുടെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള തീവ്ര നിലപാടുകളും അനവരത്തിലുള്ള പ്രസ്താവനകളുമാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല യുകിപിന്റെ ശക്തികേന്ദ്രങ്ങളില്‍ വന്‍ മുന്നേറ്റം നടത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല