1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2023

സ്വന്തം ലേഖകൻ: അധ്യാപകര്‍, പോലീസ്, ഡോക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ രാജ്യത്തെ ഒരു മില്ല്യണ്‍ വരുന്ന പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്ക് 5% മുതല്‍ 7% വരെ ശമ്പളവര്‍ദ്ധന ഓഫര്‍.
പദ്ധതി പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള പോലീസ്, പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് 7% ശമ്പളവര്‍ദ്ധനവും, ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 6.5%, വെയില്‍സില്‍ 6% എന്നിങ്ങനെ വര്‍ദ്ധനവുകളും ലഭിക്കും. നാല് എഡ്യുക്കേഷന്‍ യൂണിയനുകള്‍ പുതിയ ഓഫറില്‍ സംതൃപ്തി അറിയിച്ച് സമരങ്ങള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. തങ്ങളുടെ അംഗങ്ങളോട് ഓഫര്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.

ഈ വര്‍ഷം സെപ്റ്റംബറില്‍ ടീച്ചേഴ്‌സിനും, പോലീസിനും ശമ്പളവര്‍ദ്ധനവ് ലഭിക്കും. ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍, പോലീസ് എന്നിവര്‍ക്ക് ഏപ്രില്‍ മുതല്‍ ബാക്ക്‌ഡേറ്റ് ചെയ്താണ് വര്‍ദ്ധനവ് തേടിയെത്തുക. എന്നാല്‍ മറ്റ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരുടെ ശമ്പള നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. നഴ്‌സുമാര്‍, ആംബുലന്‍സ് ജോലിക്കാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്ക് നേരത്തെ ഉറപ്പിച്ച കരാര്‍ പ്രകാരം 5% വര്‍ദ്ധനവും, 1655 പൗണ്ട് ഒറ്റത്തവണ പേയ്‌മെന്റുമാണ് നല്‍കിയത്.

എന്നാല്‍ 35% വര്‍ദ്ധന ആവശ്യപ്പെടുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ 6% ഓഫര്‍ തള്ളിക്കളഞ്ഞു. സമരവുമായി ഏറെ നാള്‍ മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. രോഗികളെ പ്രാഥമികമായി കാണാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി എത്രയൊക്കെ സമരം ചെയ്താലും ഇതില്‍ കൂടുതല്‍ ഒരു പെന്നി പോലും അധികം ലഭിക്കില്ലെന്നും സ്ഥിരീകരിച്ചു.

ഡോക്ടര്‍മാര്‍ നിലവില്‍ അഞ്ച് ദിവസത്തെ പണിമുടക്ക് തുടരുകയാണ്. ആയിരക്കണക്കിന് ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാകുമ്പോള്‍ രോഗികളുടെ അവസ്ഥ ദുരിതത്തിലാണ്. ജോലിയിലേക്ക് മടങ്ങിയെത്തി എന്‍എച്ച്എസിനെ വീണ്ടും ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ബിഎംഎയോട് അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.