1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2024

സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി ഹേസ്റ്റിംഗ്‌സിലെ മലയാളി യുവാവ്. പാലക്കാട് സ്വദേശിയായ സഞ്ജു സുകുമാരന്‍ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്. ഞെട്ടലോടെയാണ് സഞ്ജുവിന്റെ വിയോഗം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അറിയുന്നത്. ഇന്നലെ രാവിലെയാണ് സഞ്ജുവിന്റെ മരണം സംഭവിച്ചത്.

സ്ഥിരമായി ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്ന സഞ്ജു ഇന്നലെയും പതിവ് തെറ്റിച്ചിരുന്നില്ല. എന്നാല്‍ കളിച്ചു കൊണ്ടിരിക്കവെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട സഞ്ജു കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ എയര്‍ ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബസമേതമായിരുന്നു സഞ്ജു ഹേസ്റ്റിംഗ്‌സില്‍ താമസിച്ചു വന്നിരുന്നത്. പത്തു വയസില്‍ താഴെയുള്ള മൂന്നു മക്കളുണ്ടെന്നാണ് വിവരം.

നേരത്തെ അന്‍പതു കഴിഞ്ഞവരെയും അറുപതു കഴിഞ്ഞവരേയും തേടിയെത്തിയിരുന്ന ഹൃദയാഘാത വാര്‍ത്തകള്‍ ഇപ്പോള്‍ 30കൡലേക്കും 20കളിലേക്കും വരെ കടന്നു കഴിഞ്ഞു. സ്ഥിരമായി വ്യായാമം ചെയ്യുന്നവരെയും വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവരെയും വരെ തേടി മരണം എത്തുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സഞ്ജു സുകുമാരന്റേത്.

അതേസമയം, സഞ്ജുവിന്റെ കുടുംബത്തിന് ആശ്വാസമായി യുകെ മലയാളികളും പാലക്കാട് സ്വദേശികളുമെല്ലാം ഒപ്പമുണ്ടെന്നാണ് വിവരം. പാലക്കാട് വാഴമ്പുറം കിണറുപടിയില്‍ കച്ചവടം നടത്തുന്ന സുകുമാരന്റെ മകനാണ് സഞ്ജു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.