
സ്വന്തം ലേഖകൻ: യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ ഹെൽത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് (എച്ച്സിഎ) കൂടുതല്‍ ശമ്പളം നൽകണമെന്ന ആവശ്യം ഉയരുന്നു. ഇതിനായി പ്രമുഖ തൊഴിലാളി സംഘടനകളിൽ ഒന്നായ യൂണിസന്‍ 70 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ പ്രചാരണം ആരംഭിച്ചു. ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തേക്കാൾ ഏറെ ജോലി ചെയ്യുന്നവരാണ് എച്ച്സിഎമാർ എന്ന് അവബോധം ഉണ്ടാകുകയാണ് യൂണിസൻ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.
ഏറെ ക്ലേശകരമായതും എന്നാല്‍ കുറഞ്ഞ വേതനം മാത്രം ലഭിക്കുന്നതുമായ എൻഎച്ച്എസിലെ എച്ച്സിഎ ജോലി ഉപേക്ഷിച്ച് പലരും കൂടുതല്‍ മെച്ചപ്പെട്ട മേഖലകളിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതിനകം തന്നെ നിരവധി എച്ച്സിഎമാർ ജോലി ഉപേക്ഷിച്ച് കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴിലുകള്‍ക്കായി സൂപ്പാര്‍മാര്‍ക്കറ്റുകളിലേക്കും കോഫി ഷോപ്പുകളിലേക്കും മാറിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
എൻഎച്ച്എസിൽ ബാന്‍ഡ് 2 ല്‍ ജോലി ചെയ്യുന്ന മുഴുവൻ എച്ച്സിഎമാരെയും ബാന്‍ഡ് 3 ലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എൻഎച്ച്എസ് മേധാവികൾ ചെലവ് കുറക്കുന്നതില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുക ആണെന്നും എച്ച്സിഎമാരുടെ യഥാർഥ മൂല്യം തിരിച്ചറിയുന്നില്ലന്നും യൂണിസന്‍ ഡപ്യൂട്ടി ഹെഡ് ഓഫ് ഹെല്‍ത്ത് ഹെല്‍ഗ പൈല്‍ പറഞ്ഞു. എച്ച്സിഎമാർക്ക് പലപ്പോഴും ക്ലിനിക്കല്‍ കെയറും ചെയ്യേണ്ടതായി വരുന്നുണ്ട്. എന്നാല്‍ അതിനുള്ള ശമ്പളം അവര്‍ക്ക് ലഭിക്കുന്നില്ലന്നും ഹെല്‍ഗ പൈല്‍ ചൂണ്ടിക്കാണിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല