സ്വന്തം ലേഖകൻ: ആരോഗ്യസംബന്ധമായ തെറ്റായ വിവരങ്ങളേകുന്ന യൂട്യൂബ് ചാനലുകാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുകെയിലെ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍മാരെ വെരിഫൈ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് യൂട്യൂബ്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ തെറ്റായ വിവരങ്ങള്‍ പരക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ വെരിഫിക്കേഷന്‍ പ്രക്രിയ. വെരിഫിക്കേഷനില്‍ വിജയിക്കുന്നവര്‍ക്ക് പ്രത്യേക ബാഡ്ജ് ലഭിക്കും.
ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെന്ന പേരില്‍ നിരവധി പേര്‍ യൂട്യൂബ് ചാനലുകള്‍ തുടങ്ങുകയും അവരില്‍ ചിലര്‍ റീച്ചിനായി ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വസ്തുതകള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായതോടെയാണ് യൂട്യൂബ് ഈ വെരിഫിക്കേഷന്‍ പ്രക്രിയ തുടങ്ങിയിരിക്കുന്നത്. യൂട്യൂബില്‍ ഹെല്‍ത്ത് വീഡിയോകള്‍ക്കു നല്ല കാഴ്‌ചക്കാരുടനെന്ന തിരിച്ചറിവില്‍ ആണ് ആരോഗ്യ, സെക്ഷ്വല്‍ വിഷയങ്ങളെക്കുറിച്ചു വീഡിയോ എടുക്കുന്നവരുടെ എണ്ണം കുതിച്ചു കയറിയത്.
യൂട്യൂബില്‍ 2022ല്‍ ഹെല്‍ത്ത് വീഡിയോകള്‍ മൂന്ന് ബില്യണിലധികം പ്രാവശ്യമാണ് യുകെയിലുള്ളവര്‍ കണ്ടിരിക്കുന്നത്. പുതിയ വെരിഫിക്കേഷന്‍ സ്‌കീമിലേക്കായി യുകെയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സൈക്കോളജിസ്റ്റുകള്‍, തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ അപേക്ഷിക്കാന്‍ സാധിക്കും. കര്‍ക്കശമായ മാനദണ്ഡങ്ങളാണ് ഈ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ യൂട്യൂബ് അനുവര്‍ത്തിച്ച് വരുന്നത്. ഇത്തരത്തില്‍ വെരിഫിക്കേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജെന്‍യവന്‍ , ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍ എന്ന ബാഡ്ജ് യുട്യൂബ് നല്‍കുന്നതായിരിക്കും.
എഡ്യുക്കേഷണല്‍ പര്‍പ്പസിനായി മാത്രമേ യൂട്യൂബ് ഉപയോഗിക്കാവൂ എന്നും മറിച്ച് ജിപിയില്‍ നിന്നുള്ള വൈദ്യോപദേശം നല്‍കുന്നതിന് പകരമായി തങ്ങളുടെ പ്ലാറ്റ്‌ഫോമിനെ ആരും ഉപയോഗിക്കരുതെന്നുമാണ് യൂട്യൂബ് ഹെല്‍ത്ത് ചാനലുകാര്‍ക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. യൂട്യൂബ് വഴി ആരോഗ്യ വിവരങ്ങള്‍ അറിയുന്നവര്‍ ഏറി വരുന്ന സാഹചര്യത്തില്‍ ഇത്തരം യൂട്യൂബ് ചാനലുകള്‍ നടത്തുന്നവരുടെ കൃത്യത ഉറപ്പിക്കേണ്ടത് ഗൗരവകരവും അനിവാര്യവുമായ കാര്യമാണെന്നാണ് യൂട്യൂബില്‍ ഹെല്‍ത്ത് കണ്ടന്റ് കൈകാര്യം ചെയ്യുന്ന വിശാല്‍ വിരാനി പ്രതികരിച്ചിരിക്കുന്നത്.
നിലവില്‍ യുകെയിലുള്ളവര്‍ ഹെല്‍ത്ത് ടോപ്പിക് വീഡിയോവിനായി യൂട്യൂബില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം അഥവാ സെര്‍ച്ച് റിസള്‍ട്ടുകളുടെ തുടക്കത്തില്‍ വരുന്നത് ഹെല്‍ത്ത് ഷെല്‍ഫ് എന്ന ലിസ്റ്റ് ചെയ്യപ്പെട്ട വീഡിയോകളാണ്. ഹെല്‍ത്ത് സോഴ്‌സുകളില്‍ നിന്ന് ക്രിയേറ്റ് ചെയ്യപ്പെട്ട അല്ലെങ്കില്‍ യൂട്യൂബ് ജെന്‍യവന്‍ , ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍ എന്ന ബാഡ്ജ് നല്‍കിയ വ്യക്തികള്‍ ക്രിയേറ്റ് ചെയ്ത വീഡിയോകളായിരിക്കും. ഇത്തരത്തില്‍ യൂഡ്യൂബ് വാലിഡേറ്റ് ചെയ്ത വീഡിയോകളായിരിക്കും ജനകീയ വീഡിയോകളുടെ ലിസ്റ്റിലുണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല