സ്വന്തം ലേഖകൻ: ഹീത്രൂ വിമാനത്താവളത്തിലെ 600 ഓളം വരുന്ന ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 11 മുതല്‍ നാല് ദിവസത്തേക്ക് പണിമുടക്കുകയാണ്. ഏപ്രില്‍ 11 മുതല്‍ 14 വരെ തങ്ങളുടെ അംഗങ്ങള്‍ പണിമുടക്കുമെന്ന് പി സി എസ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. ഹീത്രൂ വിമാനത്താവളത്തിലെ മൈഗ്രേഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും അതുപോലെ പാസ്സ്പോര്‍ട്ട് പരിശോധനകളും നടത്തുന്ന ഉദ്യോഗ്സ്ഥരാണ് പണി മുടക്കുനന്ത്.
ഷിഫ്റ്റ് പാറ്റേണുകളില്‍ മാറ്റത്തിനും പുതിയ ജോലി സമയ ക്രമത്തിനും എതിരായിട്ടുള്ള സമരത്തെ അനുകൂലിച്ചത് 90 ശതമാനം അംഗങ്ങളാണെന്ന് യൂണിയന്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ വിമാനത്താവളത്തിലെ ഏതാണ്ട് 250 ഒളം ജീവനക്കാര്‍ക്ക് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റം വഴി തൊഴില്‍ നഷ്ടമാകും എന്നാണ് യൂണിയന്‍ പറയുന്നത്. അടുത്ത മാസം അവസാനം മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.
നീതിയുക്തമല്ലാത്തതും, അനാവശ്യവുമായ നിര്‍ദ്ദേശം പിന്‍വലിക്കാന്‍ മന്ത്രിമാര്‍ക്ക് 14 ദിവസം ബാക്കിയുണ്ടെന്ന് പി സി എസ് ജനറല്‍ സെക്രട്ടറി ഫ്രാന്‍ ഹീത്ത്കോട്ട് പറഞ്ഞു. അതല്ലെങ്കില്‍, ഹീത്രൂവിലെ തങ്ങളുടെ അംഗങ്ങള്‍ പണിമുടക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പുതിയ ക്രമീകരണത്തെ സംബന്ധിച്ച് ജീവനക്കാരുമായി നടത്തിയ കണ്‍സള്‍ട്ടേഷന്‍ വെറും പ്രഹസനം മാത്രമായിരുന്നു എന്ന് ആരോപിച്ച യൂണിയന്‍, തങ്ങളുടെ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം നിഷേധിച്ചു എന്നു പറയുന്നു.
രാജ്യ സുരക്ഷയില്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ അവകാശപ്പെടുന്ന ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായതല്ല പുതിയ ക്രമീകരണം എന്ന് അവര്‍ ആരോപിച്ചു. തീര്‍ത്തും മനുഷ്യത്വരഹിത സമീപനവും, പ്രൊഫഷണലിസംഇല്ലാത്തതും ബോര്‍ഡര്‍ ഫോഴ്സിന്റെ കാര്യക്ഷമതയെ ഇല്ലാതെയാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങളുടെ ചില അംഗങ്ങള്‍ ഹൃദയവേദനയോടെയാണ് ഇക്കാര്യം പറയുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി സുരക്ഷയെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ആദ്യം ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷഉറപ്പാക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. അതേസമയമ്മ്, യൂണിയന്റെ തീരുമാനം നിരാശാജനകമാണെന്നായിരുന്നു ഒരു ഹോം ഓഫീസ് വക്താവ് പ്രതികരിച്ചത്. അതിര്‍ത്തികള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുക എന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞ ഹോം ഓഫീസ്, തടസ്സങ്ങള്‍ ഒഴിവാക്കുവാന്‍ തക്ക നടപടികള്‍ എടുക്കുമെന്നും ഉറപ്പിച്ചു പറയുന്നു.
ഏറ്റവും തിരക്കേറിയ ദിവസങ്ങളിലാണ് സമരം നടക്കുന്നത് എന്നതിനാല്‍, ആവശ്യങ്ങള്‍ നിറവേറ്റാന്‍ പകരം സംവിധാനം ഒരുക്കുമെന്നും ഹോം ഓഫീസ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഹീത്രൂ വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ തങ്ങളുടെ വിമാന ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല