സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയും ഇടിമിന്നലും കരുതിയിരിക്കുക; മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ജീവഹാനിവരെ വരുത്താവുന്ന വിധത്തിലാകും മഴയും ഇടിമിന്നലും ബ്രിട്ടീഷ് തീരത്തെത്തുകയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സതേണ്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, മിഡ്‌ലാന്‍ഡ്‌സ് തുടങ്ങിയ പ്രദേശങ്ങളിലാകും മഴയും മിന്നലും കൂടുതല്‍. ഇത് തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അടുത്ത രണ്ടു മൂന്ന് മണിക്കൂറിനുള്ളില്‍ 80എംഎം മഴയാണ് സതേണ്‍ ഇംഗ്ലണ്ട് ഭാഗങ്ങളില്‍ ലഭിക്കുകയെന്ന് അധികൃതര്‍ പറയുന്നു. കനത്ത ഇടിമിന്നലും മഴയും റയില്‍, റോഡ്, വ്യോമ ഗതാഗതം താറുമാറാക്കുമെന്നതിനാല്‍ ഡ്രൈവര്‍മാരും യാത്രക്കാരും മതിയായ മുന്‍കരുതലുകള്‍ കൈകൊള്ളണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പരിതസ്ഥിതി വിഭാഗം മുപ്പതോളം സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറെ പ്രദേശങ്ങളും സതേണ്‍ ഇംഗ്ലണ്ടിലാണ്. ഗ്രെറ്റര്‍ ലണ്ടനിലുള്ള പത്തോളം പ്രദേശങ്ങളും മുന്നറിയിപ്പിന്റെ പരിധിയില്‍ വരും. ലണ്ടനിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നല്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല