ലണ്ടന്‍: ഊര്‍ജ വിതരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ബില്‍ അടയ്‌ക്കേണ്ടിവരുന്ന രാജ്യമായി ബ്രിട്ടനെ മാറ്റുമെന്ന് വിദഗ്ധര്‍. പദ്ധതിപ്രകാരം ഇ.ഡി.എഫിനെപ്പോലുള്ള ഊര്‍ജ ഉല്‍പാദകര്‍ക്ക് ആണവോര്‍ജ്ജത്തില്‍ നിന്നും കാറ്റാടികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതികള്‍ക്ക് ഫിക്‌സഡ് പ്രൈസ് ലഭിക്കുമെന്നാണ് എനര്‍ജി സെക്രട്ടറി ക്രിസ്ഹ്യൂന്‍ പറയുന്നത്. ഇത് ഇപ്പോഴുള്ള മാര്‍ക്കറ്റ് വിലയേക്കാള്‍ അധികമായിരിക്കും. എങ്കിലും ഈ പദ്ധതിയിന്‍ മേല്‍ കൂടുതല്‍ ആലോചനകള്‍ നടക്കുന്നതിനാല്‍ കപ്പാസിറ്റി പെയ്‌മെന്റ്‌സ് എന്ന് സര്‍ക്കാര്‍ വിളിക്കുന്ന ഈ സബ്‌സിഡി ഉടനൊന്നും നല്‍കില്ല.
ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കുക. ഇത് വൈദ്യുത ബില്ലില്‍ മുപ്പതു ശതമാനം വര്‍ധനവുണ്ടാക്കും. 493പൗണ്ട് ബില്ല് വര്‍ഷം 655പൗണ്ട് ആയി മാറാനിടയാക്കും. ബ്രിട്ടീഷ് ഗ്യാസും സ്‌ക്കോട്ടിഷ് പവ്വറും വൈദ്യുത ബില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാന വരെ വര്‍ധിപ്പിക്കുന്നതിനു മുമ്പത്തെ കണക്കാണിത്.
ആണവനിലയങ്ങളും, കാറ്റാടി മില്ലുകളും സ്ഥാപിക്കാന്‍ ബ്രിട്ടന്‍ പറ്റിയ സ്ഥലമാണെന്ന ധാരണ ഇ.ഡി.എഫ്, സെന്‍ട്രിക, ആര്‍.ഡബ്ലൂ.ഇ, സ്‌കോട്ടീഷ് പവ്വര്‍, സ്‌ക്കോട്ടിഷ് ആന്റ് സതേണ്‍ തുടങ്ങിയ വിതരണക്കാരില്‍ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യു.കെയിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ കുറയ്ക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
അതേസമയം, 2020ല്‍ സംയുക്തമായി രണ്ട് പുതിയ സ്റ്റേഷനുകള്‍ തുടങ്ങാനുള്ള ആര്‍.ഡബ്ല്യൂ.ഇയുടേയും ഇ.ഒ.എന്നിന്റെയും നീക്കത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. യു.കെ യിലെ ബിസിനസ് വര്‍ധിപ്പിക്കുന്നതിലാണ് കമ്പനിയുടെ ലക്ഷ്യമെന്നും, ആണവ നിലയങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ആര്‍.ഡബ്ല്യൂ.ഇ എന്‍ പവ്വറിന്റെ ചീഫ് എക്‌സിക്യുട്ടീവ് വോള്‍ക്കര്‍ ബെക്കേര്‍സ് വ്യക്തമാക്കുന്നു. ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരിക ഉപഭോക്താക്കളാണ്. ഇത് വൈദ്യുത ബില്ലില്‍ A47PC വര്‍ധനവുണ്ടാക്കുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജിലെയും എനര്‍ജി പോളിസി റിസേര്‍ച്ച് ഗ്രൂപ്പിലെയും വിദഗ്ധരായ ഡോ.മിക്കൈല്‍ പോളിറ്റ്, ആന്റ് ലൗറ പ്ലാറ്റ്ച്‌കോവും പറയുന്നു. ഇത് യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുത ചാര്‍ജുള്ള രാജ്യമാക്കി ബ്രിട്ടനെ മാറ്റുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല