സ്വന്തം ലേഖകൻ: ആഭ്യന്തരമന്ത്രി സുയല്ല ബ്രേവർമാരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പുറത്താക്കി. പലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് സുയല്ല കഴിഞ്ഞാഴ്ച നടത്തിയ അഭിപ്രായങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചത്.
ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിമാരിൽ ഒരാളാണ് സുയല്ല. ശനിയാഴ്ച നടന്ന മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ എതിർത്തുകൊണ്ട് സുയല്ല ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഋഷി സുനാകിന്റെ സമ്മർദത്തിലാക്കുന്നതായിരുന്നു ലേഖനം.
ആഭ്യന്തരമന്ത്രിയുടെ നിലപാട് സംഘർഷം വർധിപ്പിക്കാനും വലതുപക്ഷ പ്രതിഷേധക്കാരെ ലണ്ടനിലെ തെരുവിലിറങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നും വിമർശനമുയർന്നു. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്രിട്ടനിൽ റാലി നടത്തുന്നത് പ്രകോപനപരവും അനാദരവുമാണെന്നായിരുന്നു സുനാക് അഭിപ്രായപ്പെട്ടത്.
രണ്ട് ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരെ ഓർമിക്കുന്ന യുദ്ധവിരാമ ദിനമായ നവംബർ ഒന്നിനാണ് പ്രകടനം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല