വര്‍ദ്ധിച്ചു വരുന്ന ഇലക്ട്രിസിറ്റി ബില്ലും വീട്ടു വാടകയും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയും ബ്രിട്ടനില്‍ സാധാരക്കാരുടെ താമസം ബുദ്ധിമുട്ടില്ലാക്കുന്നു. മൂന്നു മാസത്തെ കണക്കനുസരിച്ച് 6000 യൂറോയാണ് ഒരു ശരാശരിക്കാന് ചിലവാകുന്നത്. ബിട്ടനില്‍ ഒരു കുടുംബത്തിന്റെ വരുമാനം സംബന്ധിച്ച് ഡെയ്‌ലി മെയ്ല്‍ നടത്തിയ പഠനത്തിലാണീ കണ്ടെത്തല്‍. ആഗസ്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉണ്ടായ ഇടിവാണ് വിലവര്‍ദ്ധനയ്ക്ക് കാരണമായി കാണുന്നത്. ജൂണ്‍ മാസത്തിനും സെപ്തംബര്‍ മാസത്തിനുമിടയില്‍ ഒരു കുടുംബത്തിനുണ്ടായ നഷ്ടം 5736 യൂറോയാണെന്നും ഡെയ്‌ലി മെയ്ല്‍ നടത്തിയ പഠനം വിലയിരുത്തുന്നു.
ബ്രിട്ടനിലെ പ്രധാനപ്പെട്ട ഇന്‍വസ്റ്റ്‌മെന്റ് കമ്പനിയായ ഏലിയന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും പുറത്തു വന്നിരിക്കുന്നത് ഈ കാര്യങ്ങള്‍ തന്നെയാണ്. 1997 മുതലുള്ള ഇന്‍ഡക്‌സ് നിര്ക്കുകളില്‍ ഏറ്റവും കുറവ് നിരക്കാണ് ജൂണ്‍ മാസത്തിനും സെപ്തംബര്‍ മാസത്തിനുമിടയില്‍ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.
ഇന്‍ഫ്‌ളേഷനിലുണ്ടായിരിക്കുന്ന വര്‍ദ്ധനയും വിലവര്‍ദ്ധനയ്ക്ക് മുഖ്യകാരണമായി കണക്കാക്കപ്പെടുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പ്രധാനമായും വര്‍്ദ്ധനയുണ്ടാകാന്‍ കാരണമായത് ഇന്‍ഫ്‌ളേഷനിലെ ഈ വര്‍ദ്ധനവാണ്, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയാണ്് ബ്രിട്ടന്‍ ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം,
ബ്രിട്ടനില്‍ ഈ പ്രശ്‌നങ്ങള്‍ അടുത്ത വര്‍ഷം വരെ നീണ്ടു നില്‍്ക്കുമെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ടറായ ലി്ന്‍സി തോംസണ്‍ പറയുന്നു. ഇതേറ്റവും കൂടുതല്‍ ബാധിക്കുവാന്‍ പോകുന്നത് പെന്‍ഷനേഴ്‌സിനെയായിരിക്കും. ഡെയ്‌ലി മെയ്ല്‍ നല്‍കുന്ന കണക്കു പ്രകാരം 60,000 യൂറോയുടെ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് 5370 യൂറോയുടെ നഷ്ടമുണ്ടായി ലഭിക്കുന്നത് 54,630 രൂപയായിരിക്കും.
ഈ നഷ്ടം പെന്‍ഷന്‍ മേഖലയില്‍ എന്ന പോലെ സേവിംഗ്‌സ് അക്കൗണ്ടുകളെയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്്. ഈ വര്‍ഷം രണ്ടു തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളെ രണ്ടു വശങ്ങളില്‍ നിന്നും ഞെരുക്കുന്നതിന് കാരണമാകുന്നു, സാമ്പത്തിക മാന്ദ്യസമയത്ത് അനുഭവിച്ചതിലും ഇരട്ടി ബുദ്ധിമുട്ടാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഈ ബുദ്ധിമുട്ടിന് പരിഹാരം വണ്‍മെന്റിന്റെ ഭാഗത്തുനിന്നും ശരിയായ രീതിയിലുള്ള ഇടപെടല്‍ മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല