1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2023

സ്വന്തം ലേഖകൻ: യുകെയില്‍ ഭവന വിലകള്‍ 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക ഇടിവിലെന്ന് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് വീടുകളുടെ വില 5.3% കുറവാണ്. 2022 ഓഗസ്റ്റില്‍ വീടുകളുടെ വില ഉയര്‍ന്നതിന് ശേഷം യുകെയിലെ ഒരു സാധാരണ വീടിന് 14,600 പൗണ്ടിന്റെ ഇടിവാണ് ഇപ്പോള്‍ പ്രകടമാകുന്നതെന്ന് ബില്‍ഡിംഗ് സൊസൈറ്റി പറഞ്ഞു.

വാങ്ങുന്നവര്‍ക്കുള്ള ഉയര്‍ന്ന കടമെടുപ്പ് ചെലവ് ഭവന വിപണിയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മോര്‍ട്ട്‌ഗേജ് അപേക്ഷയിന്‍മേലുള്ള അപ്രൂവലുകളും കോവിഡിന് മുമ്പുള്ള നിലവാരത്തിനും 20 ശതമാനം താഴെയാണ്.

2021 ഡിസംബര്‍ മുതല്‍, യുകെയില്‍ ഉപഭോക്തൃ വില ഉയരുന്നത് തടയുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി 14 തവണ പലിശ നിരക്ക് ഉയര്‍ത്തി. ബാങ്കിന്റെ അടിസ്ഥാന നിരക്ക് ഇപ്പോള്‍ 5.25 ശതമാനമാണ്. അതാകട്ടെ, കടം കൊടുക്കുന്നവര്‍ അവരുടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തുന്നതിലേക്ക് നയിച്ചു. ഇത് വീട് വാങ്ങുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

കടമെടുക്കുന്നതിനുള്ള ചെലവ് വര്‍ധിച്ചതിന്റെ ഫലമായി ശരാശരി വീടുകളുടെ വിലയിടിഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ വലിയ അത്ഭുതപ്പെടുത്തേണ്ടതില്ല എന്ന് നാഷണല്‍ വൈഡിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു.

ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മണിഫാക്ട്സിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ചത്തെ ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 6.7% ആയിരുന്നു. അതേസമയം ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്‌സ് 6.19 ശതമാനവും ആയിരുന്നു.

2022 ഓഗസ്റ്റില്‍ യുകെയിലെ വീടുകളുടെ ശരാശരി വില 273,751 പൗണ്ട് ആയി ഉയര്‍ന്നെങ്കിലും കഴിഞ്ഞ മാസം അത് 259,153 പൗണ്ടായി കുറഞ്ഞു. 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണെങ്കിലും, പ്രോപ്പര്‍ട്ടി വിലകള്‍ 2021 ഓഗസ്റ്റില്‍ ശരാശരി £248,857 ആയിരുന്നതിനേക്കാള്‍ വളരെ കൂടുതലാണ്.

രാജ്യത്തെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരില്‍ ഒന്നാണ് നേഷന്‍വൈഡ്. എന്നാല്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ കണക്കുകള്‍ മോര്‍ട്ട്‌ഗേജുകള്‍ ഉപയോഗിച്ച് വാങ്ങുന്നവരെ മാത്രമേ കണക്കിലെടുക്കൂ, പണമോ വാങ്ങല്‍ ഡീലുകളോ ഉപയോഗിച്ച് വീട് വാങ്ങുന്നവരെ ഉള്‍പ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.