1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2023

സ്വന്തം ലേഖകൻ: യുകെയില്‍ ശരാശരി വാടകയില്‍ 10.3 ശതമാനം വര്‍ധനവുണ്ടായെന്നും ശരാശരി വാടകയില്‍ ജുലൈയില്‍ 1243 പൗണ്ടെന്ന റെക്കോര്‍ഡിലെത്തിയെന്നും ലെറ്റിംഗ് റഫറന്‍സിംഗ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫേമായ ഹോംലെറ്റ് റെന്റല്‍ ഇന്‍ഡെക്‌സില്‍ നിന്നുള്ള ഡാറ്റ. ഇത് പ്രകാരം 15.8 ശതമാനം വാര്‍ഷിക വാടക വര്‍ധനവ് രേഖപ്പെടുത്തിയ സ്‌കോട്ട്‌ലന്‍ഡാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. 12.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ ലണ്ടനാണ് രണ്ടാം സ്ഥാനത്തുള്ളത്.

ജൂലൈയില്‍ രാജ്യമാകമാനം വാടകയില്‍ 1.1 ശതമാനം മാസാന്ത വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാടകക്ക് താമസിക്കുന്നവരില്‍ നല്ലൊരു ശതമാനത്തിനും വാടക കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് വാടക വര്‍ധനവിനെ തുടര്‍ന്ന് സംജാതമായിരിക്കുന്നതെന്നാണ് ഹോം ലെറ്റ് ആന്‍ഡ് ലെറ്റ് അലയന്‍സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവായ ആന്‍ഡി ഹാല്‍സ്റ്റെഡ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ലണ്ടനില്‍ ജൂലൈയില്‍ വാടകയില്‍ 1.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി വാടക 2109 പൗണ്ടിലെത്തി.

യുകെയിലെ ശരാശരി വാടകയായ 1037 പൗണ്ടിനേക്കാള്‍ ഏതാണ്ട് 70 ശതമാനം കൂടുതലാണ് ലണ്ടനിലെ വാടകയെന്നും വെളിപ്പെട്ടിട്ടുണ്ട്. റെന്റര്‍മാരുടെ അഫോര്‍ഡബിലിറ്റി നിലവിലെ സാഹചര്യത്തില്‍ ദുര്‍ബലമായി വരുന്നുവെന്നാണ് ഇത് സംബന്ധിച്ച് ഹോംലെറ്റ് നടത്തിയ സര്‍വേയിലൂടെ വ്യക്തമായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ റെന്റര്‍മാര്‍ അവരുടെ വരുമാനത്തിന്റെ ശരാശരി 32.1 ശതമാനം വാടക കൊടുക്കാന്‍ വേണ്ടി ചെലവാക്കേണ്ടി വരുന്ന സാഹചര്യമാണുളളത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ചെലവാക്കിയിരുന്നത് 30.2 ശതമാനമാണ്.

രാജ്യത്തെ വര്‍ധിച്ച് വരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉയര്‍ന്ന പണപ്പെരുപ്പവും കാരണം വീടുകളുടെ വിലയേറി വരുന്ന സാഹചര്യത്തില്‍ സ്വന്തമായി വീട് വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ഭൂരിഭാഗം പേര്‍ക്കും അതിന് സാധിക്കാത്ത സ്ഥിതിയാണുളളത്. ഇതിനാല്‍ വാടക വീടുകളില്‍ നിന്ന് മോചനം നേടാനാഗ്രഹിക്കുന്നവര്‍ നല്ലൊരു ശതമാനം പേര്‍ക്കും അതിന് സാധിക്കുന്നില്ല. തല്‍ഫലമായി വരുമാനത്തിന്റെ നല്ലൊരു ശതമാനവും വാടകക്കായി കൊടുത്ത് ജീവിതം തള്ളി നീക്കേണ്ടുന്ന ഗതികേടിലാണിവരുളളത്. ഇത്തരക്കാര്‍ക്ക് ഇരട്ട പ്രഹരമേകിയാണ് വാടകകള്‍ വര്‍ധിക്കുന്നതെന്ന് ഹോംലെറ്റ് ഡാറ്റ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.