സ്വന്തം ലേഖകൻ: 2022 ലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട 80% ആളുകളെയും നാടുകടത്തുന്നതിന് പകരം ജയില്‍ മോചിതരാക്കി ബ്രിട്ടനിൽ തന്നെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റത്തിലൂടെ പിടിക്കപ്പെട്ട് ബ്രിട്ടനിൽ നിന്ന് നാടുകടത്തുന്നതിന് ആളുകളെ തടവില്‍ പാര്‍പ്പിക്കുക എന്നതാണ് കുടിയേറ്റ തടങ്കലിന്‍റെ ഉദ്ദേശ്യം.
എന്നാൽ ഇന്‍ഡിപെന്‍ഡന്‍റ് മോണിറ്ററിങ് ബോര്‍ഡിന്‍റെ (ഐഎംബി) വാര്‍ഷിക റിപ്പോര്‍ട്ടില്‍ ബഹുഭൂരിപക്ഷത്തെയും അവരവരുടെ രാജ്യത്തേയ്ക്ക് തിരിച്ചു വിടാതെ മോചിപ്പിച്ചതായി കണ്ടെത്തി. ന്യായമായ സമയപരിധിക്കുള്ളില്‍ ആളുകളെ നീക്കം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ മാത്രമേ ഹോം ഓഫിസ് തടങ്കലില്‍ വയ്ക്കൂ.
എന്നാല്‍ പലരെയും നിയമ നടപടികള്‍ക്ക് ശേഷം അല്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വിലയിരുത്തിയതിന് ശേഷം വിട്ടയക്കുന്നു. 2015 നും 2019 നും ഇടയിലുള്ള ഗവണ്‍മെന്‍റ് ഇമിഗ്രേഷന്‍ ഡാറ്റയുടെ സംഗ്രഹം അനുസരിച്ച് തടങ്കലില്‍ കഴിയുന്നവരുടെ വളരെ ഉയര്‍ന്ന ശതമാനം 2022 നെ അപേക്ഷിച്ച് നാടുകടത്തപ്പെട്ടു. 2015-19 മുതല്‍ തടവിലാക്കപ്പെട്ടവരില്‍ ശരാശരി 44% പേര്‍ നാടുകടത്തപ്പെട്ടു. ഹോം ഓഫിസ് ഡാറ്റ പ്രകാരം ഒരു വ്യക്തിക്ക് ഒരു രാത്രിക്ക് 112.85 പൗണ്ട് ആണ് കുടിയേറ്റ തടങ്കലിനുള്ള ചിലവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല