1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2024

സ്വന്തം ലേഖകൻ: യുകെയിലെ കുടിയേറ്റ കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയായി ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർധനവ് ഫെബ്രുവരി 6 മുതൽ നടപ്പിൽ വരും. പ്രതിവർഷം 624 ൽ നിന്നും 1,035 പൗണ്ടായാണ് സർചാർജ് നിരക്കുകൾ വർധിക്കുക. ഹോം ഓഫീസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ജനുവരി 15 ന് ബ്രിട്ടിഷ് പാർലമെന്റ് നിരക്ക് വർധന അംഗീകരിച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പടെയുള്ള നിരവധി കുടിയേറ്റക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ 66% വർധനയാണ് ഉണ്ടായിട്ടുള്ളത്. കുട്ടികൾ, വിദ്യാർത്ഥികൾ, അവരുടെ ആശ്രിതർ, യൂത്ത് മൊബിലിറ്റി വീസയിൽ എത്തിയ തൊഴിലാളികൾ എന്നിവർക്കുള്ള നിരക്കും പ്രതിവർഷം 470 ൽ 776 പൗണ്ടായി ഉയരും.

യുകെയിൽ പ്രവേശിക്കുന്നതിനോ ജോലിയിൽ തുടരുന്നതിനോ അപേക്ഷ സമർപ്പിക്കുമ്പോൾ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് മുൻകൂറായി നൽകണം. വീസയുടെ അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കുമ്പോൾ അപേക്ഷകർ സർചാർജ് അടയ്ക്കുന്നുണ്ട്. രണ്ടുകുട്ടികളും മാതാപിതാക്കളും അടങ്ങുന്ന ഒരു സാധാരണ കുടിയേറ്റ കുടുംബത്തിന് വീസ പുതുക്കലിന് ഭാരിച്ച തുകയാകും വേണ്ടി വരിക. അതിനാൽ ശമ്പള കുറവുമൂലം കുടിയേറ്റ ജീവനക്കാരിൽ മിക്കവരും കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കിയേക്കും. നിരവധിയാളുകൾ യുകെയിലെ ജോലി ഉപേക്ഷിച്ചു പോകുന്നതിനും പുതിയ ഹെൽത്ത് സർചാർജ് വർധന കാരണമാകുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

2024 ഫെബ്രുവരി 6 മുതൽ 3 മുതൽ 5 വർഷം വരെയുള്ള വീസകൾക്ക് മുതിർന്നവരിൽ ഒരാൾ 3105 പൗണ്ട് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് അടയ്‌ക്കേണ്ടി വരും. കുട്ടികളിൽ ഒരാൾ 2328 പൗണ്ടാണ് അടയ്‌ക്കേണ്ടി വരിക. ഭാര്യയും ഭർത്താവും മാത്രം അടങ്ങുന്ന ഒരു കുടുംബത്തിന് 6210 പൗണ്ട് കണ്ടെത്തേണ്ടി വരും. 2 മുതിർന്നവരും 1 കുട്ടിയും അടങ്ങുന്ന കുടുംബം 8538 പൗണ്ട്, 2 മുതിർന്നവരും 2 കുട്ടികളും അടങ്ങുന്ന കുടുംബം 10,866 പൗണ്ട് എന്നിങ്ങനെ പോകുന്നു ഫീസുകൾ.

5 വർഷത്തെ വീസകകൾക്ക് മുതിർന്ന അംഗം 5175 പൗണ്ടാണ് ഇമിമിഗ്രേഷൻ ഹെൽത്ത് സർചാർജ് അടയ്‌ക്കേണ്ടി വരിക. കുട്ടികളിൽ ഒരാൾ 3880 പൗണ്ടും മുതിർന്നവർ രണ്ട് പേർ 10,350 പൗണ്ടും അടയ്‌ക്കേണ്ടി വരും. 2 മുതിർന്നവരും 1 കുട്ടിയും അടങ്ങുന്ന കുടുംബം 14,230 പൗണ്ടാണ് കണ്ടെത്തേണ്ടത്. 2 മുതിർന്നവരും 2 കുട്ടികളും അടങ്ങുന്ന കുടുംബം 18,110 പൗണ്ട് കണ്ടെത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.