സ്വന്തം ലേഖകന്‍: യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമത്തില്‍ സമഗ്ര പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വിസ, ഇമിഗ്രേഷന്‍ സംബന്ധമായ നടപടിക്രമങ്ങളില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഈ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
നവംബര്‍ 19 ശേഷം കുടിയേറ്റത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പരിഗണിക്കുക. പുതിയ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അസൈലം ക്ലെയിമുകളുടെ സാധുത നഷ്ടപ്പെടുമെന്നതാണ്. ഇനി മുതല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് അസൈലം ക്ലെയിം അപേക്ഷിക്കാന്‍ കഴിയൂ. അത്തരം സന്ദര്‍ഭങ്ങളില്‍ അപേക്ഷകരെ അഭയാര്‍ഥിയായി പരിഗണിക്കില്ല.
സെറ്റില്‍മെന്റിനുള്ള അപേക്ഷ നല്‍കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ യോഗ്യത തെളിയിക്കാനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 2016 ഏപ്രില്‍ 6 മുതല്‍ ടയര്‍ 2 സെറ്റില്‍മെന്റില്‍ ഉള്‍പ്പെടണമെങ്കില്‍ ചുരുങ്ങിയത് 35,000 പൗണ്ട് വാഷിക വരുമാനം ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്‌പോണ്‍സറുടെ അല്ലെങ്കില്‍ രക്ഷിതാക്കളുടെ സമീപനം കുട്ടികള്‍ക്ക് യോജിക്കുന്നതല്ലെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ബോധ്യപ്പെട്ടാല്‍ കുട്ടികള്‍ക്ക് എന്‍ട്രി ക്ലിയറന്‍സ് ലഭിക്കുന്നതല്ല.
കൂടാതെ യുകെയിലെ ഡിജിറ്റല്‍ സാങ്കേതിക മേഖലക്ക് കാര്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ള അപേക്ഷകരെ തെരഞ്ഞുപിടിക്കാനുള്ള ദേദഗതികളും ഉള്‍പ്പെടുത്തി. നഴ്‌സുമാരെയും ഫോര്‍ ഡിജിറ്റല്‍ ടെക്‌നോളജി ജോലിക്കാരെയും ടയര്‍ 2 ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ഗുണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല