കാശുള്ളവനാണ് ലോകത്ത് വിലയുള്ളതെന്നു പറയുന്നത് വെറുതെയല്ല, ബ്രിട്ടനില്‍ പങ്കാളിക്കൊപ്പം ജീവിക്കണമെങ്കില്‍ വരുമാനം ഉണ്ടായേ പറ്റൂ, ഒന്നും രണ്ടുമല്ല വര്‍ഷം 26000 പൌണ്ട് ശമ്പളം ഉണ്ടോ എങ്കില്‍ നിങ്ങള്‍ക്കും പങ്കാളിക്കൊപ്പം ബ്രിട്ടനില്‍ സുഖിച്ചു വാഴാം. അല്ലാത്തവന്‍ ഭാര്യയെയും മക്കളെയും നാട്ടില്‍ തന്നെ നിര്‍ത്തി വിരഹാതുരനായി ബ്രിട്ടനില്‍ കഷ്ടപ്പെടേണ്ടി തന്നെ വരും. കുടുംബം കലക്കിയായ ബ്രിട്ടന്റെ ഈ തീരുമാനം കുടുംബാതോടെ ബ്രിട്ടനിലേക്ക് കുടിയേറാമെന്നു മോഹിച്ച ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശിയരുടെ ജീവിതസ്വപനമാണ് കരിച്ചിരിക്കുന്നത്. തന്റെ കുടുംബത്തോടൊപ്പം ജീവിക്കുക എന്ന സാമാന്യ അവകാശം പോലും ലഭ്യമാക്കാതെ കുടിയേറ്റക്കാരെ എങ്ങനെയും പുറത്ത് ചാടിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി സര്‍ക്കാര്‍ കാണിച്ചു കൂട്ടുന്ന ഈ പ്രവര്‍ത്തികള്‍ കുറച്ചൊന്നുമല്ല മാന്യമായി ജീവിക്കുന്ന കുടിയേറ്റ ജനതയെ ദ്രോഹിക്കുന്നത്.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെ ബ്രിട്ടനില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും പഴി കുടിയേറ്റക്കാര്‍ക്ക് മേല്‍ ചുമത്തുന്ന സര്‍ക്കാര്‍ ജീവിത പങ്കാളിക്കൊപ്പം ബ്രിട്ടനില്‍ ജീവിക്കണമെങ്കില്‍ കുടിയേറ്റക്കാരന് ആവശ്യമായ കുറഞ്ഞ ശമ്പള പരിധി ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്, ഇതിനായി മൈഗ്രേഷന്‍ അഡവൈസര്‍മാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇത് പ്രാബല്യത്തില്‍ വരുന്ന പക്ഷം മൂന്നില്‍ രണ്ടു വിദേശ പങ്കാളിക്കും ബ്രിട്ടനില്‍ പങ്കാളിയുമൊത്തുള്ള താമസം അസാധ്യമാകും.
അതേസമയം കുട്ടികളെ കൊണ്ട് വരണമെങ്കില്‍ വരുമാന പരിധി ഇതിലും കൂടുതലാകുകയും ചെയ്യും. മൈഗ്രേഷന്‍ ഉപദേശ കമ്മറ്റി അദ്ധ്യക്ഷനായ പ്രഫ: ഡേവിഡ് മേറ്റ്കാഫ് സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം യുകെ സിറ്റിസന്‍ഷിപ്പിന് പങ്കാളിയെ സ്പോന്‍സര്‍ ചെയ്യാന്‍ യുകെ സ്വദേശിക്ക് കുറഞ്ഞത് 18600 നും 257000 നും ഇടയില്‍ ശമ്പളം ഉണ്ടായിരിക്കണമെന്നാണ്. നിലവില്‍ ഇത് 13700 പൌണ്ടാണ്.
പുതിയ നിര്‍ദേശം നടപ്പിലാകുന്ന പക്ഷം കുടുംബത്തോടൊപ്പം കുടിയേറുന്ന പങ്കാളിമാരുടെ എണ്ണം 63 ശതമാനത്തോളം കുറയും. കഴിഞ്ഞ വര്‍ഷത്തെ കണക്കു വെച്ച് നോക്കിയാല്‍ ഏകദേശം 40000 പങ്കാളികള്‍ക്കാണ് ബ്രിട്ടന്‍ വിസ അനുവദിച്ചത്. ഇതില്‍ തന്നെ മൂന്നിലൊന്നും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവരില്‍ ആറ് ശതമാനം അമേരിക്കക്കാരും അഞ്ച് ശതമാനം നേപ്പാളീസും ഉള്‍പ്പെടുന്നു.
കണക്കുകള്‍ വെച്ച് നോക്കിയാല്‍ ജീവിത പങ്കാളിയെ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്ന വിദേശിയരുടെ ശരാശി ശമ്പളം 20100 പൌണ്ട് മാത്രമാണ്. അതിനാല്‍ തന്നെ പകുതിയോളം കുടിയേറ്റക്കാര്‍ക്കും പങ്കാളിക്കൊപ്പം ബ്രിട്ടനില്‍ ഒന്നിച്ചു ജീവിക്കല്‍ അസാധ്യമാകും. എന്തായാലും ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അതിനെതിരെ കോടതിയില്‍ പോകുമെന്ന് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് അറിയിച്ചു. കുടുംബ ജീവിതത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇതെന്നവര്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല