സ്വന്തം ലേഖകന്‍: യുകെയില്‍ കാണാതായ 15 കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയതായി പോലീസ്. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ സ്‌കൂളില്‍നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ അഭിമന്യു ചോഹന്‍ (15)നെയാണ് കണ്ടെത്തിയത്. കിംഗ് ഹെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഭിമന്യു.
പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയത് തട്ടിപ്പുനടത്തിയാണെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് അഭിമന്യു ചോഹനെ കാണാതായത്. മോക് ടെസ്റ്റില്‍ അഭിമന്യു നൂറ് ശതമാനം മാര്‍ക്ക് നേടിയിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ സ്‌കൂള്‍ ബാഗുമായി വിദ്യാര്‍ഥി നടന്നുപോകുന്ന ദൃശ്യം സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍നിന്നു ലഭിക്കുകയും ചെയ്തിരുന്നു.
കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു. എന്നാല്‍ അഭിമന്യുവിനെ കാണാതായതിനു പിന്നില്‍ സംഭവിച്ചതെന്താണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല