1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2023

സ്വന്തം ലേഖകൻ: ഉപരി പഠനത്തിനായി ഇന്ത്യയില്‍ നിന്നും ലണ്ടനിലെത്തിയ യുവാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ ഷെഫീല്‍ഡ് ഹാലം സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാര്‍ പട്ടേല്‍(23) ആണ് തേംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാതായിതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മെട്രോപൊളിറ്റന്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാസം 17 മുതല്‍ യുവാവിനെ കാണാനില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ലണ്ടനിലെ കാനറി വാര്‍ഫ് പ്രദേശത്തിന് സമീപത്തുള്ള തേംസ് നദിയില്‍ നിന്നാണ് മിത്കുമാറിന്റെ മൃതദേഹം മെട്രോപൊളിറ്റന്‍ പൊലീസ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 19 നാണ് യുവാവ് ലണ്ടനില്‍ എത്തുന്നത്. ഷെഫീല്‍ഡ് ഹാലം സര്‍വകാലാശാലയില്‍ നിന്നും ബിരുദ പഠനവും ഒപ്പം ആമസോണില്‍ പാര്‍ട്ട്‌ടൈം ജോലിക്കായും മിത്കുമാര്‍ നവംബര്‍ ഇരുപതിന് ഷെഫീല്‍ഡിലേക്ക് താമസം മാറാന്‍ തീരുമാനിച്ചതായിരുന്നു.

ഇതിനിടയിലാണ് യുവാവിനെ കാണാതായത്. കോളേജിലേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് നിന്നും മിത്കുമാറിന്റെ മുറിയുടെ താക്കോലും പൊലീസ് കണ്ടെടുത്തു. നാട്ടിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് മിത്കുമാറെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിവരം. മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിക്കുവാനാണ് ബന്ധുക്കളുടെ ആഗ്രഹം. ഇതിനായി യുകെയിൽ ഉള്ള ബന്ധുക്കളും സുഹൃത്തുക്കളും നീക്കങ്ങൾ നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.