യുകെ സമ്പദ്ഘടനയില്‍ ഫെബ്രുവരി മാസത്തില്‍ പണപ്പെരുപ്പം പൂജ്യം ശതമാനമായി കുറഞ്ഞു. ഔദ്യോഗികമായി പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിലെത്തുന്നത്. ജനുവരിയില്‍ 0.3 ശതമാനമായിരുന്ന പണപ്പെരുപ്പം ഫെബ്രൂവരിയില്‍ പൂജ്യത്തിലേക്ക് എത്തിയത് കംപ്യൂട്ടറിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും വില കുറഞ്ഞതിനെ തുടര്‍ന്നാണ്.
1988ല്‍ മൂല്യനിര്‍ണ്ണയം തുടങ്ങിയത് മുതലുള്ള ഏറ്റവും കുറഞ്ഞ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് (സിപിഐ) ആണ് ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഐ 0.1 ശതമാനത്തിലേക്ക് കുറയുമെന്ന് വിപണി നിരീക്ഷകരും മറ്റും വിലയിരുത്തിയെങ്കിലും ഇതിലും താഴ്ന്ന് പൂജ്യം ശതമാനത്തിലെത്തുമെന്ന് നിരീക്ഷകരും കരുതിയില്ല. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് യുകെയിലെ കോസ്റ്റ് ഓഫ് ലീവിംഗ് കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടിയിട്ടല്ലെന്നാണ്.
2010 മുതല്‍ പണപ്പെരുപ്പത്തിന്റെ അടിസ്ഥാന നിര്‍ണയം സിപിഐ വെച്ച് നടത്താന്‍ തുടങ്ങിയത്. അതിന് മുന്‍പ് പണപ്പെരുപ്പം നിര്‍ണ്ണയിച്ചിരുന്നത് റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സിന്റെ അടിസ്ഥാനത്തിലായിരുന്നു. ഹൗസിംഗ് കോസ്റ്റും, മോര്‍ട്ട്‌ഗെയ്ഡ് പെയ്‌മെന്റുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഇത്. 2009ലെ കൂടുതല്‍ സമയവും ഇത് നെഗറ്റീവായിരുന്നു.
പണപ്പെരുപ്പ നിരക്ക് പൂജ്യത്തില്‍ എത്തിയ സ്ഥിതിക്ക് ഈ വര്‍ഷം മുഴുവന്‍ ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല