സ്വന്തം ലേഖകൻ: യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ഐഎസ്എ) എടുക്കാന്‍ അവസരം. ഇതുവഴി തങ്ങളുടെ ആദ്യ വീടിനും മറ്റും പണം സ്വരൂപിക്കാനുള്ള അവസരമാണ് കൈവരുന്നത്.
50 വയസാകുന്നത് വരെ ഓരോ വര്‍ഷവും 4,000 പൗണ്ട് വരെ നിക്ഷേപിക്കാം. 40 വയസ് തികയുന്നതിന് മുമ്പ് നിങ്ങളുടെ ഐഎസ്എയിലേക്ക് ആദ്യ പേയ്മെന്റ് നടത്തണം. പ്രതിവര്‍ഷം ആയിരം പൗണ്ട് വരെ ഗവണ്മെന്റില് നിന്ന് ബോണസ് ലഭിക്കും.
50 വയസ്സിന് ശേഷം ലൈഫ് ടൈം ഐഎസ്എയിലേക്ക് പണം നിക്ഷേപിക്കാനോ 25% ബോണസിനോ അര്‍ഹത ഉണ്ടായിരിക്കില്ല . എന്നാല്‍ അക്കൗണ്ടുകള്‍ അപ്പോഴും ഓപ്പണ്‍ ആയിരിക്കും. തുടര്‍ന്നും സമ്പാദിച്ച തുകയുടെ പലിശയോ നിക്ഷേപ വരുമാനമോ ലഭിക്കുകയും ചെയ്യും.
ആദ്യ വീട് വാങ്ങിക്കുക, 60 വയസിന് മുകളില്‍ പ്രായം ആവുക, മാരകമായ അസുഖം ബാധിക്കുക എന്നി സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഐഎസ്എ-യില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുന്നത്. മറ്റു കാരണങ്ങളാല്‍ പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജായി ആകെ തുകയുടെ 25% നല്‍കേണ്ടതായി വരും. അതായത് സമ്പാദ്യത്തിലേയ്ക്ക് ലഭിക്കുന്ന സര്‍ക്കാരില്‍ നിന്നുള്ള ബോണസ് ഇതിലൂടെ നഷ്ടമാകും.
ഐഎസ്എയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഭവനം വാങ്ങിക്കാന്‍ പറയുന്ന നിബന്ധനകള്‍,
- ഭവന വില 450,000 പൗണ്ടോ അതില്‍ കുറവോ ആയിരിക്കണം.
- ലൈഫ്ടൈം ഐഎസ്എയില്‍ ആദ്യ പേയ്മെന്റ് നടത്തി കുറഞ്ഞത് 12 മാസത്തിന് ശേഷം മാത്രമേ വസ്തു വാങ്ങുവാന്‍ സാധിക്കുകയുള്ളു.
ഇനി മറ്റാരുടെയെങ്കിലും ഒപ്പമാണ് വസ്തു വാങ്ങിക്കുന്നതെങ്കില് രണ്ടു പേരും ആദ്യമായി ഭവനം വാങ്ങിക്കുന്നവര്‍ ആയിരിക്കണം. കൂടാതെ മേല്‍പ്പറഞ്ഞ എല്ലാ വ്യവസ്ഥകളും ഇരുവരും പാലിച്ചിരിക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല