സ്വന്തം ലേഖകൻ: ആദ്യഘട്ട പണിമുടക്കിന് ശേഷം ഒക്ടോബര്‍ 2, 3, 4 തീയതികളില്‍ സംയുക്ത പണിമുടക്കിനാണ് ജൂനിയർ ഡോക്ടർമാരും കണ്‍സള്‍ട്ടന്റുമാരും ഒരുങ്ങുന്നത്. ഇതേ സമയത്ത് മാഞ്ചസ്റ്ററില്‍ ഭരണകക്ഷിയായ ടോറി പാർട്ടിയുടെ സമ്മേളനം നടക്കുന്നുണ്ട്. ഇവിടെ റാലി സംഘടിപ്പിക്കാനാണ് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ യൂണിയന്റെ തീരുമാനം.
ഡോക്ടര്‍മാര്‍ ടോറി സമ്മേളനത്തെ ലക്ഷ്യം വെയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ബിഎംഎ കണ്‍സള്‍ട്ടന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. വിശാല്‍ ശര്‍മ്മ രംഗത്ത് എത്തിയിട്ടുണ്ട്. ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയെങ്കില്‍ മാത്രമാണ് പണിമുടക്ക് അവസാനിക്കുകയെന്ന് ഡോ. വിശാൽ ശർമ്മ പറഞ്ഞു.
എന്നാൽ പ്രധാനമന്ത്രി ഋഷി സുനകും ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേയും ചർച്ചകൾക്ക് തയാറാകുന്നില്ല. അവര്‍ പാര്‍ട്ടി സമ്മേളനത്തിന് എത്തുമ്പോൾ നേരിട്ട് കാണാൻ തന്നെയാണ് റാലി സംഘടിപ്പിക്കുന്നതെന്നും ഡോ. വിശാൽ ശർമ്മ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല