ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ കേരളപ്പിറവിയും ബക്രീദും സംയുക്തമായി ആഘോഷിയ്ക്കുന്നു. നവംബര്‍ എട്ട് ചൊവ്വാഴ്ച കേരള ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. യുകെയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. ഇതാദ്യമാണ് ഒഐസിസി ലണ്ടനില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിയ്ക്കുന്നത്.
ഈ ജനകീയപരിപാടിയുടെ വിജയത്തിനായി യുകെയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിയ്ക്കുന്നതിനൊപ്പം സഹായസഹകരണങ്ങളും അഭ്യര്‍ത്ഥിയ്ക്കുന്നതായി ഒഐസിസി യുകെ മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ കോര്‍ഡിനേറ്റര്‍മാരായ ഡോ.ജോഷി ജോസ് തെക്കേക്കുറ്റ്, ഷിബു ഫെര്‍ണാണ്ടസ്, ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍, സുജു കെ.ഡാഡിയേല്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ.ജോഷി ജോസ് തെക്കേക്കുറ്റ് 07737240192,
ഷിബു ഫെര്‍ണാണ്ടസ് 07723382716,
ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍ 07784272529,
സുജു കെ.ഡാഡിയേല്‍ 07424879969.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല