അജിത് പാലിയത്ത്: മൂന്നാമത് യുകെ സാഹിത്യോല്‍സവവും കോട്ടയം ഡി സി ബുക്സുമായി സഹകരിച്ച് നടത്തിയ മൂന്നാമത് യുക്കെ കഥ കവിത രചനാ മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും 2020 ഫെബ്രുവരി 22നു രാവിലെ 11:00 മുതൽ ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഓഫ് യൂക്കെ’യുടെ (MAUK)മാനര്‍ പാര്‍ക്കിലെ റോംഫോര്‍ഡ് റോഡിലെ കേരള ഹൌസില്‍ വെച്ച് നടത്തപ്പെടുന്നു.
മലയാള സാഹിത്യത്തെ യുക്കെയിലെ ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതല്‍ വായനക്കാരെ പ്രോത്സാഹിപ്പിക്കുവാനുമായി തുടക്കം കുറിച്ച സാഹിത്യകൂട്ടായ്മ്മയുടെ മൂന്നാമത് സാഹിത്യോത്സവം പരിപാടിയാണ് നടക്കുന്നത്. ഓരോ വര്‍ഷവും ഈ സാഹിത്യോല്‍സവത്തിനു അന്താരാഷ്ട്രതലത്തില്‍ വരെ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇക്കുറി സാഹിത്യോല്‍സവത്തിനു ഉത്ഘാടന അവതരണ കവിത എഴുതി നല്‍കിയിരിക്കുന്നത് കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും പുസ്തക രചയിതാവും കൊച്ചി സ്വദേശിയും LIC ല്‍ അട്മിനിസ്ട്രെറ്റീവ് ഒഫീസ്സറുമായ റൂബി ജോര്‍ജ് ആണ്.
യൂകെയിലെ പ്രവാസി മലയാളികളില്‍ നിന്നാണ് കൃതികള്‍ ക്ഷണിച്ചത്. കേരളത്തിലും അമേരിക്കയിലുമുള്ള സാഹിത്യമേഖലയിലെ പ്രഗല്ഭരായ മൂന്ന് വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്. രചയിതാക്കളുടെ പേരുകൾ നീക്കം ചെയ്തു അയച്ച പ്രസ്തുത സൃഷ്ട്ടികൾ ഈ മൂന്നു വിധികർത്താക്കളുടെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിൽ നിന്നും മികച്ച കൃതികള്‍ തിരഞ്ഞെടുത്തു. യുക്കെയില്‍ നടത്തുന്ന ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികള്‍ ഇഷ്ട്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു ഇക്കുറിയും കഥയിലും കവിതയിലും ലഭിച്ച കൃതികള്‍ സൂചിപ്പിക്കുന്നത്.
മത്സരാർത്ഥികൾ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ചനിലവാരമാണ് പുലര്‍ത്തിയത്. ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയായിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസ്ദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. ഇതിന് മുന്നേ നടത്തിയ രണ്ട് സാഹിത്യമത്സരങ്ങളില്‍ വിജയികളായവര്‍ ഇന്ന് സാഹിത്യമേഖലയില്‍ മുന്നിരയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനപൂര്‍വ്വം ഞങ്ങള്‍ സ്മരിക്കുന്നു. യുക്കെ മലയാളികള്‍ക്കായി ഇക്കുറി സാഹിത്യ മത്സരം സംഘടിപ്പിച്ചത് ‘യുകെ റൈറ്റേഴ്‌സ് നെറ്റ് വർക്ക്, അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യൂക്കെ, അഥേനീയം ലൈബ്രറി ഷെഫീൽഡ് എന്നിവ ചേര്‍ന്നാണ്. ഇത് മൂന്നാം തവണയാണ് കോട്ടയം DCബുക്സിന്‍റെയും കറന്‍റ് ബുക്സിന്‍റെയും മാനേജിങ് ഡയറക്റ്ററായ രവി ഡി സി, ഡി സി ബുക്സിലൂടെ യുക്കെ സാഹിത്യമത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്.
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ദി യുക്കെയുടെ ആഥിതേയത്തിൽ നടക്കുന്ന സാഹിത്യോല്‍സവത്തില്‍ മറ്റ് കലാ സാംസ്കാരിക സാഹിത്യ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. സാഹിത്യോത്സവത്തിന് മുന്നോടിയായി നടന്ന സാഹിത്യ പ്രഭാഷണ പരമ്പര ഒരു വന്‍ വിജയമായി മാറി. ഇരുപതിന് മേല്‍ സാഹിത്യപ്രവര്‍ത്തകരും സാഹിത്യപ്രേമികളും ആരോഗ്യം, സിനിമ, സാഹിത്യം, നാടകം, പുസ്തകം, കല, തത്വചിന്ത തുടങ്ങി അനവധി വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയായില്‍ കൂടിയും യൂ ട്യൂബ് വഴിയുമാണ് പ്രഭാഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അത് ശ്രവിക്കുന്നവരുടെ എണ്ണവും ഏറെയുണ്ടായി.
അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൈകളിലൂടെ മലയാള സാഹിത്യം വളർന്നുകൊണ്ടിരിക്കുകയാണ്. അച്ചടി മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും സ്വതന്ത്ര പ്രസിദ്ധീകരണങ്ങളിലൂടെയും യുക്കെയില്‍ അനവധി സാഹിത്യ സ്നേഹികൾ എഴുത്തിന്‍റെ മേഖലയിൽ അഭിരമിക്കുന്നു. എഴുത്തിന്‍റെ ലോകത്തിലേക്ക് വരുവാൻ അനവധിയാളുകൾ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ച് ചേർത്തുകൊണ്ടാണ് ലണ്ടനിൽ വെച്ച് ഈ ശനിയാഴ്ച യുക്കെ സാഹിത്യോത്സവം 2020 സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി എല്ലാ സാഹിത്യ സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സാഹിത്യത്തോട് താത്പര്യമുള്ള മറ്റുള്ളവര്‍ക്ക്കൂടി ഈ സംരംഭത്തെക്കുറിച്ച് അറിവുകൊടുക്കണമെന്നും അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ukvayanasala@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബെന്ധപ്പെടുക.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Malayali Association of UK, Kerala House, 671 Romford Road, Manor Park, London, E12 5AD
സമയം രാവിലെ 11:00 മുതൽ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല