1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2024

സ്വന്തം ലേഖകൻ: ചിചെസ്റ്ററില്‍ മലയാളി ഗൃഹനായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെക്കാലമായി യുകെയില്‍ കഴിയുന്ന കോട്ടയം അതിരമ്പുഴ കല്ലുങ്കല്‍ സജിയെയാണ് വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ അവധിക്ക് പോയ ശേഷം മടങ്ങി വന്നപ്പോഴാണ് സജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു സജി.ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ സജി ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണു യുകെയില്‍ എത്തിയത്. ഏതാനും വര്‍ഷം മുന്‍പാണ് ഇദ്ദേഹം ബ്രൈറ്റണില്‍ നിന്നും ചിചെസ്റ്ററിലേക്ക് താമസം മാറി എത്തുന്നത്.

അതിനാല്‍ ചിചെസ്റ്റര്‍ മലയാളി സമൂഹത്തില്‍ അടുത്ത് പരിചയം ഉള്ളവര്‍ കുറവായതും മരണ വിവരം പുറത്തറിയാന്‍ വൈകാന്‍ കാരണമായി. ഇദ്ദേഹത്തിന്റെ സഹോദര പുത്രി വിദ്യാര്‍ത്ഥി വീസയില്‍ യുകെയില്‍ തന്നെയാണ് താമസം. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനിലാകെ മരവിച്ച നിലയിലാണ് രാത്രികാല താപനില രേഖപ്പെടുത്തപ്പെട്ടത്. ഈ സാഹചര്യം ജീവിത ജന്യ രോഗമുള്ളവര്‍ക്ക് കടുത്ത ദേഹാസ്വാസ്ഥ്യ സാധ്യത ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

മൃതദേഹം ഇപ്പോള്‍ ചിചെസ്റ്റര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഫ്യൂണറല്‍ ഡറക്ടര്‍സ് ഏറ്റെടുക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.