സ്വന്തം ലേഖകൻ: അബര്‍ഡീന്‍ മലയാളി ട്രീസാ റോയിയോടൊപ്പം താമസിക്കാനെത്തിയ മാതാവ് അന്തരിച്ചു. ട്രീസാ റോയിയുടെ മാതാവ് ഏലിക്കുട്ടി തോമസ് (83) ആണ് ഇന്നലെ വിട വാങ്ങിയത്. നാട്ടില്‍ വൈക്കം സ്വദേശിനിയാണ്. ആരോഗ്യവതിയായിരുന്നു ഏലിക്കുട്ടി. എന്നാല്‍ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്.
അമ്മയുടെ അവസാന ആഗ്രഹം അനുസരിച്ച് മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. വൈക്കത്തെ ഇടവകയിലെ കുടുംബ കല്ലറയില്‍ ഭര്‍ത്താവിനൊപ്പം അന്ത്യയുറക്കം വേണമെന്നായിരുന്നു ഏലിക്കുട്ടിയുടെ അന്ത്യാഭിലാഷം. അതനുസരിച്ചാണ് മൃതദേഹം നാട്ടിലെത്തിക്കുവാന്‍ മകള്‍ ട്രീസയും ഭര്‍ത്താവ് റോയിയും തീരുമാനിച്ചത്.
അതേസമയം, സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാല്‍ തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചര്‍ച്ച് വഴി സഹായം തേടിയിരിക്കുകയാണ് കുടുംബം. ഫാ. ജോസഫ് പത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല