സ്വന്തം ലേഖകൻ: കാൻസർ ചികിത്സയിലിരിക്കെ യുകെ മലയാളി അന്തരിച്ചു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗവും കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയുമായ രമേശൻ രവീന്ദ്രൻ പിള്ള (44) ആണ് അന്തരിച്ചത്. ലെസ്റ്ററിലെ ഇവിങ്ടണിൽ കുടുംബസമ്മേതം താമസിച്ചു വരികയായിരുന്നു രമേശൻ. ഭാര്യ ശ്രീലക്ഷ്മി 2021 ജൂലൈയിൽ കെയറര്‍ വീസയിലാണ് യുകെയിലെത്തുന്നത്. ഇതേ തുടർന്നാണ് രമേശനും ഏക മകൻ ആറു വയസുകാരനായ ദേവ തീര്‍ഥനും യുകെയിൽ എത്തിയത്.
നേരത്തെ തന്നെ രോഗം കണ്ടെത്തിയിതിനെ തുടർന്ന് രമേശൻ ഏതാനും മാസങ്ങളായി കാന്‍സര്‍ ചികിത്സയിൽ തുടരുകയായിയുന്നു. ചികിത്സയെ തുടർന്ന് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കൊല്ലം അഞ്ചലിന് സമീപം ഇട്ടിവ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന എഴിയം റെജി ഭവനിൽ കെ. രവീന്ദ്രന്‍ പിള്ള, ബി. സരോനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. ആർ. റെജി, ആർ. രാജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.
യുകെ മലയാളികളുടെ പ്രിയ യുവഗായകൻ അനിൽ ചെറിയാന്റെ അപ്രതീക്ഷിത വേർപാട് നൽകിയ വേദനയിൽ നിന്നും മോചിതരാകുന്നതിന് മുമ്പേയായിരുന്നു ലണ്ടനിലെ മലയാളി യുവാവിന്റെ ദുരൂഹ മരണം. ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ചിൽ പിതാവിനൊപ്പം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി നടത്തിയിരുന്ന കെവിൽ ജേക്കബ്, 32, എന്ന യുവാവാണ് ഉറക്കത്തിൽ മരണപ്പെട്ടത്. ദുരൂഹസാഹചര്യം പ്രത്യക്ഷത്തിൽ പ്രകടം അല്ലെങ്കിലും അസ്വാഭാവിക മരണമായതിനാൽ അന്വേഷണം നടക്കുന്നു.
കെവിലിന്റെ പിതാവ് അവധിയ്ക്ക് നാട്ടിലായിരിക്കെയാണ് ലണ്ടനിൽ ഏകമകന് ദാരുണാന്ത്യമെന്നത് വിധിയുടെ വൈപരീത്യമായി.
കോട്ടയം മണർകാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഓമനയുടെയും ഏകമകനാണ് കെവിൽ.
ഹോൺചർച്ചിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്നു കെവിൽ. തികച്ചും ആരോഗ്യവാനായിരുന്നു കെവിലെന്ന് സുഹൃത്തുക്കൾ പറയുന്നു. പതിവായി ജിമ്മിൽ പോകുകയും ബോക്സിങ് പ്രാക്ടീസ് നടത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഹോൺചർച്ച് മലയാളികൾക്ക് കെവിലിന്റെ അപ്രതീക്ഷിത മരണം വിശ്വസിക്കാനും കഴിയുന്നില്ല. ദുരൂപ സാഹചര്യത്തിൽ, ഉറക്കത്തിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കെവിലിനെ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല