സ്വന്തം ലേഖകൻ: വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ച മൂന്നു പേരിൽ ഉൾപ്പെട്ട ജിസ്‌മോൾ ജോബി(15) യുടെ വേർപാടിൽ ദുഃഖിതരായി യുകെ മലയാളികളും. യുകെയിലെ കവന്ററിയിൽ കുടുംബമായി താമസിച്ചിരുന്ന എറണാകുളം അരയൻകാവ് സ്വദേശി ജോബി മുണ്ടക്കൽ മത്തായി, സൗമ്യ ജോബി ദമ്പതികളുടെ മൂത്ത മകളാണ് ജിസ്‌മോൾ.
ജിസ്‌മോളിന്റെ മാതൃ സഹോദരൻ ഇടുക്കി കരിങ്കുന്നം കണ്ണങ്കര സജി മാത്യു (51) ന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യുകെയിൽ നിന്നും എത്തിയതായിരുന്നു ജിസ്‌മോളും പിതാവ് ജോബിയും സഹോദരങ്ങളായ ജുവൽ ജോബി, ജോയൽ ജോബി എന്നിവരും. സജി മാത്യു അത്യാസന നിലയിൽ ആയിരിക്കെ ജിസ്‌മോളുടെ മാതാവ് സൗമ്യ നാട്ടിൽ എത്തിയിരുന്നു.
ജൂലൈ 26 ന് നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്ത ജിസ്‌മോൾ ഉൾപ്പടെയുള്ളവർ നാളെ യുകെയിലേക്ക് മടങ്ങാൻ ഇരിക്കവേയാണ് ഇന്ന് അപ്രതീക്ഷിത മരണമുണ്ടായത്. ജിസ്‌മോൾ ഉൾപ്പടെ ഏഴു പേരാണ് ഇന്ന് രാവിലെ 11 മണിയോടെ പുഴയിൽ കുളിക്കാൻ എത്തിയത്. ജിസ്‌മോൾ കാൽ വഴുതി വെള്ളത്തിൽ താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച രണ്ട് ബന്ധുക്കളും മരണമടഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല