സ്വന്തം ലേഖകന്‍: യുകെയില്‍ ബലാത്സംഗ പരമ്പര നടത്തിയ മലയാളിക്ക് 14 വര്‍ഷം തടവ്. കോട്ടയം സ്വദേശിയായ മാണി കുര്യനാണ് തടവ് ശിക്ഷ ലഭിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്തും. അമ്പതു വയസുള്ള പ്രതി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും നിരവധി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തതായാണ് കേസ്.
2014 ഒക്‌ടോബറിലായിരുന്നു സംഭവം. ഈസ്‌റ്റോബണില്‍ താമസിച്ചിരുന്ന മാണി വര്‍ത്തിംഗ് എന്‍എച്ച്എസ് ആശുപത്രിയില്‍ ക്ലീനറായാണ് ജോലി നോക്കുകയായിരുന്നു. നാലു സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ആക്രമിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ ഇരുപത്തൊന്നുകാരിയെ ബലാത്സംഗം ചെയ്തതായും തെളിഞ്ഞിരുന്നു.
ആശുപത്രിയില്‍ മാത്രമല്ല പുറത്തും ഇയാള്‍ സ്ത്രീകളെ ലക്ഷ്യം വച്ചിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട സ്ത്രീകളാരും രോഗികളായിരുന്നില്ല. ഏറെ കാലം മസ്‌ക്കറ്റില്‍ ജോലി ചെയ്തിരുന്ന മാണി കുര്യനും കുടുംബവും സ്‌കോട്ട്‌ലന്റിലായിരുന്നു താമസം. പിന്നീടാണ് ഈസ്റ്റ്‌ബോണിലേക്ക് താമസം മാറിയത്.
കുറ്റങ്ങളെല്ലാം കോടതിയില്‍ നിഷേധിച്ച മാണി, ഇരകളെ വീണ്ടും പഴയ സംഭവങ്ങളെല്ലാം ഓര്‍ത്തെടുക്കാനും തെളിവുകള്‍ ഹാജരാക്കാനും പ്രേരിപ്പിക്കുകയായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല