ബ്രിട്ടീഷ് ആര്‍മ്മിക്ക് വേണ്ടി ചെലവഴിക്കുന്ന തുകയില്‍ കുറവ് വരുത്തുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് യുഎസ് ആര്‍മിയുടെ തലവന്‍ ജനറല്‍ റെയ്മണ്ട് ഒഡീര്‍ണോ. ബ്രിട്ടീഷ് പട്ടാളത്തിന് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്ന തുകയില്‍ കുറവ് വരുത്തുമ്പോള്‍ അത് പട്ടാളക്കാര്‍ക്കിടിയില്‍, മറ്റ് രാജ്യങ്ങളിലെ പട്ടാളക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിഭജനമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജിഡിപിയുടെ രണ്ട് ശതമാനം മിലിട്ടറിക്ക് വേണ്ടി ചെലവഴിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മിനിസ്ട്രി ഓഫ് ഡിഫന്‍സില്‍നിന്ന് അറിയിച്ചു.
മിലിട്ടറിക്ക് നല്‍കുന്ന തുകയുടെ അനുപാതത്തില്‍ ഞാന്‍ ആശങ്കാകുലനല്ലെന്ന് പറഞ്ഞാല്‍ അത് നുണയാകുമെന്ന് ജനറല്‍ ഒഡീര്‍ണോ ദ് ഡെയിലി ടെലിഗ്രാഫിനോട് പറഞ്ഞു. മുന്‍പ് അമേരിക്കന്‍ ഡിവിഷനൊപ്പം പ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷ് ഡിവിഷനുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ ഡിവിഷനുള്ളില്‍ ഒതുങ്ങും ബ്രിട്ടീഷ് ബ്രിഗേഡ്, അല്ലെങ്കില്‍ ഒരു അമേരിക്കന്‍ ബ്രിഗേഡിനുള്ളില്‍ ഒതുങ്ങും ഒരു ബ്രിട്ടീഷ് ബറ്റാലിയന്‍.
സമാനമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന, ചില കാര്യങ്ങളിലെങ്കിലും സമാന ലക്ഷ്യങ്ങളുള്ള ഇരു രാജ്യങ്ങളെന്ന നിലയില്‍ യുഎസിന് യുകെ നിര്‍ണായകമായ സഖ്യരാജ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീഷണികളെ നോക്കുമ്പോല്‍, ഇതെല്ലാം ആഗോള പ്രശ്‌നങ്ങളാണ്. അതിന് നമുക്ക് വേണ്ടത് അന്താരാഷ്ട്ര പരിഹാരങ്ങളാണ്. ഇതെല്ലാം എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട തന്നെ എല്ലാവരും ഇതിനായി നിക്ഷേപം നടത്താനും പ്രശ്‌നപരിഹാരം കണ്ടെത്താനും ശ്രമിക്കണമെന്നും ജനറല്‍ ഒഡീര്‍ണോ പറഞ്ഞു.
സാധാരണ ട്രൂപ്പിലെ എണ്ണത്തില്‍നിന്ന് 20 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലാണ് ബ്രിട്ടണ്‍. 2010ല്‍ 102,000 ആയിരുന്നത് 2020 ആകുമ്പോഴേക്കും 82,000 ആയി കുറയും. അതേസമയം റിസര്‍വിസ്റ്റുകളുടെ എണ്ണം 24,000 ത്തില്‍നിന്ന് 30,000 ആയി ഉയരും.
നാറ്റോയുടെ നിയമ പ്രകാരം അംഗ രാജ്യങ്ങള്‍ ജിഡിപിയുടെ രണ്ട് ശതമാനമെങ്കിലും പ്രതിരോധത്തിനായി ചെലവഴിക്കണം. ഈ നിയമം പാലിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മിലിട്ടറിക്കായി രണ്ട് ശതമാനം ചെലവഴിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല