സ്വന്തം ലേഖകൻ: യുകെയിലെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ തങ്ങളുടെ ശമ്പത്തില്‍ 10% വര്‍ദ്ധനവ് കാണാനാകുമെന്ന് സൂചന. കാരണം അവരുടെ തൊഴിലുടമ വോളണ്ടറി റിയല്‍ ലിവിംഗ് വേതന പദ്ധതിയിലേക്ക് സൈന്‍ അപ്പ് ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് അവരുടെ വാര്‍ഷിക വേതനം ഗവണ്‍മെന്റിന്റെ മിനിമം വേതനത്തേക്കാള്‍ 3,000 പൗണ്ട് ആയി ഉയരുമെന്നും വിലയിരുത്തപ്പെടുന്നു. കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഈ വര്‍ധന ഒരു ‘ജീവനാധാരം’ ആയിരിക്കുമെന്ന് ലിവിംഗ് വേജ് ഫൗണ്ടേഷന്‍ പറഞ്ഞു.
ലിവിംഗ് വേജ് ഫൗണ്ടേഷന്‍ ചാരിറ്റി സ്ഥാപിച്ച റിയല്‍ ലിവിംഗ് വേജ് സ്‌കീമില്‍ ചേരുന്ന ലണ്ടനിലെ തൊഴിലുടമകള്‍, തലസ്ഥാനത്തെ അധിക ജീവിതച്ചെലവ് നേരിടാന്‍ ജീവനക്കാര്‍ക്ക് മണിക്കൂറിന് 13.15 പൗണ്ട് എന്ന നിരക്കില്‍ വര്‍ധിപ്പിച്ചതായി ലിവിംഗ് വേജ് ഫൗണ്ടേഷന്‍ അറിയിച്ചു. ലിവിംഗ് വേജ് ഫൗണ്ടേഷന്റെ വിലയിരുത്തല്‍ അനുസരിച്ച്, ജീവിതച്ചെലവ് പ്രതിസന്ധി ബ്രിട്ടനിലെ കുറഞ്ഞ ശമ്പളമുള്ള പല തൊഴിലാളികളെയും ബാധിക്കുന്നതായി ഗവേഷണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വര്‍ദ്ധനവ് ആവശ്യമായി വന്നത്.
യഥാര്‍ത്ഥ ജീവിത വേതനത്തിന് താഴെ വരുമാനമുള്ളവരുടെ സമീപകാല വോട്ടെടുപ്പില്‍ 60% പേര്‍ കഴിഞ്ഞ വര്‍ഷം ഒരു ഫുഡ് ബാങ്ക് സന്ദര്‍ശിച്ചതായും 39% സാമ്പത്തിക കാരണങ്ങളാല്‍ പതിവായി ഭക്ഷണം ഒഴിവാക്കിയതായും കണ്ടെത്തി.
അവിവ, ഐകിയ, ബര്‍ബെറി, ലഷ് എന്നിവയുള്‍പ്പെടെ 14,000-ത്തിലധികം തൊഴിലുടമകളും അവരുടെ കരാറുകാരും കഴിഞ്ഞ വര്‍ഷം 11,000 ആയിരുന്നു റിയല്‍ ലിവിങ്ങ് വേജ് നല്‍കുന്നത്. ഈ സ്ഥാപനങ്ങള്‍ യുകെയിലുടനീളം ഒരു മണിക്കൂറിന് £1.10 മുതല്‍ £12 വരെയും ലണ്ടനില്‍ മണിക്കൂറിന് £1.20 മുതല്‍ £13.15 വരെയും അടിസ്ഥാന ശമ്പള നിലവാരം വര്‍ദ്ധിപ്പിക്കും.
നിയമാനുസൃത ദേശീയ ജീവിത വേതനം എന്നത് സ്‌റ്റേറ്റ് നിശ്ചയിച്ചിട്ടുള്ള വ്യത്യസ്തമായ അളവുകോല്‍ അല്ലെങ്കില്‍ മിനിമം വേതനം എന്നറിയപ്പെടുന്നു. ഇത് പ്രകാരം നിലവില്‍ 22 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് 10.42 പൗണ്ട് നല്‍കുന്നു. റിയല്‍ ലിവിങ്ങ് വേജ് നല്‍കുന്ന തൊഴിലുടമകള്‍ക്ക് ഉടന്‍ തന്നെ വര്‍ദ്ധനവ് നടപ്പിലാക്കാം അല്ലെങ്കില്‍ അടുത്ത മെയ് അവസാന തീയതി വരെ കാത്തിരിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല