സ്വന്തം ലേഖകൻ: യുകെയില്‍ 23 വയസിന് മേല്‍ പ്രായമുളള വര്‍ക്കര്‍മാരുടെ ജീവിതത്തിന് താങ്ങായി അവരുടെ ലിവിംഗ് വേജ് വര്‍ധിക്കുന്നു. ഇത് പ്രകാരം അടുത്ത വര്‍ഷം മുതല്‍ വരുന്ന വര്‍ധവിനെ തുടര്‍ന്ന് ഇവരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1000 പൗണ്ടിന്റെ വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്.
അപ്രതീക്ഷിത വര്‍ധനവിലൂടെ 2024 ഏപ്രില്‍ മുതല്‍ വര്‍ക്കര്‍മാര്‍ക്ക് മണിക്കൂറൊന്നിന് 11.46 പൗണ്ടായിരിക്കും വേതനമായി കൈയില്‍ വരുന്നത്. റെസല്യൂഷന്‍ ഫൗണ്ടേഷനാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ചാന്‍സലര്‍ നിര്‍ദേശിച്ച പ്രതിഫലം മണിക്കൂറിന് 11 പൗണ്ടായിരുന്നതില്‍ നിന്നാണീ അപ്രതീക്ഷിത വര്‍ധനവുണ്ടായിരിക്കുന്നത്.
ഇപ്പോള്‍ നാഷണല്‍ ലിവിംഗ് വേയ്ജ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് കൈയില്‍ വരുന്ന മീഡിയന്‍ വരുമാനത്തെയാണ്. പക്ഷേ ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കുറച്ച് മാസങ്ങളായി ആവറേജ് പ്രതിവാര വരുമാനം പെരുകി വരുകയാണ്. ഓഗസ്റ്റില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ പ്രതിവാര ഇന്‍കത്തിലുണ്ടായ വര്‍ധനവ് 7.8 ശതമാനമാണ്. ഇത് 2024 ഏപ്രിലില്‍ പണമൂല്യം പെരുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2024ല്‍ മിനിമം വേയ്ജ് 11.46 പൗണ്ടായി വര്‍ധിക്കുമെന്നാണ് റസല്യൂഷന്‍ ഫൗണ്ടേഷന്‍ കണക്ക് കൂട്ടുന്നത്. ഇപ്പോള്‍ ഇത്തരത്തില്‍ ലഭിക്കുന്നത് മണിക്കൂറിന് 10.42 പൗണ്ടാണ്. പണത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇക്കാര്യത്തില്‍ പത്ത് ശതമാനം വര്‍ധനവാണുണ്ടാകാന്‍ പോകുന്നത്. 26 വര്‍ഷത്തിനിടെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശതമാന ക്യാഷ് വര്‍ധനയാണിത്.
നിത്യജീവിത ചെലവ് കുതിച്ചുയരുന്ന പ്രശ്‌നം നേരിടുന്ന ലക്ഷക്കണക്കിന് വര്‍ക്കര്‍മാര്‍ക്ക് തികഞ്ഞ ആശ്വാസമായിരിക്കം നാഷണല്‍ ലിവിംഗ് വേയ്ജ് ഇത്തരത്തില്‍ വര്‍ധിക്കുന്നതിലൂടെ ലഭിക്കുന്നത്. മിനിമം വേതനത്തിന്റെ യഥാര്‍ത്ഥ നിരക്ക് പിന്നീട് ഒഫീഷ്യലായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ മിനിമം വേയ്ജിന് അര്‍ഹത ലഭിക്കാന്‍ വര്‍ക്കര്‍മാര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പ്രായം അതായത് 16 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം.
വര്‍ക്കര്‍മാര്‍ പൂര്‍ണ സമയം തൊഴിലെടുക്കുകയാണെങ്കിലും പാര്‍ട്ട് ടൈം ജോലി ആണെങ്കിലും കാഷ്വല്‍ ലേബര്‍ ആണെങ്കിലും ഇതിന് അര്‍ഹതയുണ്ടായിരിക്കും. കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലക്ഷക്കണക്കിന് കുറഞ്ഞ വരുമാനക്കാര്‍ക്ക് വര്‍ധനവ് ഒരു അനുഗ്രഹമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല