1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2023

സ്വന്തം ലേഖകൻ: കുടിയേറ്റം രാഷ്ട്രീയ വിവാദമായി മാറിയതോടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. നെറ്റ് ഇമിഗ്രിഷേന്‍ 2019 ന് മുന്‍പുള്ള നിരക്കിലേക്ക് കൊണ്ടു വരുമെന്ന വാക്ക് പാലിക്കുക കൂടി ലക്ഷ്യമുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്റ്റുഡന്റ് വീസയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍.

2023 ജൂലൈ 17 മുതല്‍, സ്റ്റുഡന്റ് വീസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറുന്നതിന് നിബന്ധനകള്‍ ഉണ്ടായിരിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍, ഗ്ലോബല്‍ ബിസിനസ്സ് മൊബിലിറ്റി, ഗ്ലോബല്‍ ടാലന്റ്, സ്‌കെയ്ല്‍ അപ്, സര്‍ക്കാര്‍ അംഗീകൃത എക്‌സ്‌ചേഞ്ച്, ക്രിയേറ്റീവ് വര്‍ക്കര്‍ റൂട്ട് തുടങ്ങി ഏത് വീസയിലേക്ക് മാറണമെങ്കിലും ഇനി പറയുന്നവയില്‍ ഏതെങ്കിലും ഒരു നിബന്ധന പാലിച്ചിരിക്കണം.

സ്റ്റുഡന്റ്‌സ് വീസയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍, ഡിഗ്രില്‍ തലത്ത്‌ലോ, ഉയര്‍ന്നതലത്തിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സെര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്ന തീയതിക്ക് മുന്‍പുള്ള ഒരു സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്. അതുമല്ലെങ്കില്‍, പി എച്ച് ഡി വിദ്യാര്‍ത്ഥികളാണെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് അവരുടെ പി എച്ച് ഡി കോഴ്‌സ് ആരംഭിച്ച് കഴിഞ്ഞ് 24 മാസങ്ങള്ക്കുള്ളില്‍ സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്.

നിലവില്‍ വര്‍ക്ക് പെര്‍മിറ്റിലുള്ള ആരുടെയെങ്കിലും ആശ്രിത പങ്കാളി ആകണമെങ്കിലും വിദ്യാര്‍ത്ഥികള്‍ ഈ നിബന്ധന പാലിച്ചിരിക്കണം. നിങ്ങള്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ അപേക്ഷിക്കുമ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതായുള്ള സ്‌പോണ്‍സറുടെ സാക്ഷ്യപത്രം കൂറ്റി നല്‍കേണ്ടി വരും.

അതുപോലെ സ്റ്റുഡന്റ് വീസയില്‍ വരുത്തിയിരിക്കുന്ന മറ്റൊരു മാറ്റമാണ് ആശ്രിത വീസയുമായി ബന്ധപ്പെട്ടത്. 2024 ജുനുവരി 1 മുതല്‍ സ്റ്റുഡന്റ് വീസയില്‍ എത്തുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ ആകില്ല. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്കും യു കെയി ജനിച്ച കുട്ടികള്‍ക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറല്‍ കോഴുസുകള്‍ എന്നിവയ്ക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ആശ്രിതരെ കൊണ്ടുവരാന്‍ കഴിയുക.

അനധികൃത കുടിയേറ്റക്കാരെ മനുഷ്യത്വത്തിന്റെ പേരില്‍ സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി കനത്ത പിഴ. പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചതോടെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുകയോ, മുറി വാടകയ്ക്ക് നല്‍കുകയോ ചെയ്യുന്നത് പിഴ ക്ഷണിച്ച് വരുത്തും.

കുടിയേറ്റക്കാരെ അനധികൃതമായി ജോലിക്ക് എടുത്താല്‍ ഓരോ ജോലിക്കാരന് വീതം 60,000 പൗണ്ടാണ് പിഴ അടയ്‌ക്കേണ്ടി വരിക. അനധികൃത കുടിയേറ്റക്കാര്‍ക്ക് മുറി വാടകയ്ക്ക് നല്‍കുന്ന ഭവനഉടമകള്‍ക്ക് പരമാവധി 5000 പൗണ്ട് വരെ പിഴയും ഏര്‍പ്പെടുത്തും. വിദേശികളായ താമസക്കാര്‍ക്ക് ഈ രാജ്യത്ത് വാടകയ്ക്ക് താമസിക്കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കാന്‍ പരാജയപ്പെടുന്ന ബ്രിട്ടീഷുകാര്‍ക്ക് പിഴ 60 ഇരട്ടിയാണ് ഉയരുക.

അനധികൃതമായി കുടിയേറ്റക്കാര്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നത് ബിസിനസ്സുകളുടെ ഉത്തരവാദിത്വമായി മാറ്റുകയും ചെയ്യും. ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ തങ്ങളുടെ ജീവനക്കാരന് അവകാശമുണ്ടോയെന്ന് ഇവര്‍ പരിശോധിച്ച് ഉറപ്പാക്കേണ്ടി വരും.

‘അനധികൃത കുടിയേറ്റക്കാര്‍ യുകെയില്‍ എത്തി ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതാണ് അപകടകരവും, അനാവശ്യവുമായ ചെറുബോട്ട് യാത്രകള്‍ തടയാനുള്ള പ്രധാന മാര്‍ഗ്ഗം. എന്തും ചെയ്യാന്‍ മടിയില്ലാത്ത ലാന്‍ഡ്‌ലോര്‍ഡ്‌സും, എംപ്ലോയേഴ്‌സും അനധികൃത ജോലി, റെന്റിന് കൊടുക്കലും അനുവദിച്ച് നല്‍കി മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ജോലി ചെയ്യാന്‍ വഴിയൊരുക്കുകയാണ്’, ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞു.

ആവശ്യമായ പരിശോധനകള്‍ നടത്താതിരിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇത് ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ പിഴയും നേരിടേണ്ടിവരും, മന്ത്രി വ്യക്തമാക്കി. നിലവില്‍ ഒരു അനധികൃത വാടകക്കാരന് 80 പൗണ്ട് മാത്രമാണ് പിഴ. ഇതാണ് അടുത്ത വര്‍ഷം 5000 പൗണ്ടിലേക്ക് ഉയരുന്നത്. ബിസിനസ്സുകള്‍ ഫൈന്‍ മൂന്നിരട്ടിയായി ഉയര്‍ന്ന്, 15,000-ല്‍ നിന്നും 45,000 പൗണ്ടിലെത്തും.

തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന ബിസിനസ്സുകള്‍ക്ക് ഓരോ ജോലിക്കാരന് വീതം 60,000 പൗണ്ട് വരെ പിഴയും നല്‍കേണ്ടി വരും. ലാന്‍ഡ്‌ലോര്‍ഡ്‌സിന് ഇത് ഓരോ വാടകക്കാരന് വീതം 10,000 പൗണ്ടിലേക്കും എത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.