സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യഘട്ട പണിമുടക്ക് അവസാനിക്കുമ്പോള്‍ എന്‍എച്ച് എസില്‍ സമ്മര്‍ദം രൂക്ഷമാവുന്നു. ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ഡോക്ടര്‍മാരുടെ അടുത്തഘട്ട സമരങ്ങള്‍ തീരുന്നത് വരെ കാത്തിരിക്കാനാണു സര്‍ജറികളുടെ ഉപദേശം. എന്നാല്‍ ജനുവരി 3-ന് വീണ്ടും അടുത്ത ഘട്ട സമരത്തിന് തുടക്കമാകും. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങള്‍ കനത്ത തിരിച്ചടിയാകുമെന്നാണ് ആശങ്ക.
ആശുപത്രികള്‍ സമരങ്ങളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ച് വരികയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാകുന്നത്. ട്രെയിനിംഗ് ഡോക്ടര്‍മാരെ ജീവനക്കാരായി വെച്ചിട്ടുള്ള ജിപി സര്‍ജറികളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സമരങ്ങള്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കാനാണ് ഫാമിലി ക്ലിനിക്കുകള്‍ രോഗികളോട് ആവശ്യപ്പെടുന്നത്.
അടിയന്തര കേസുകളില്‍ ശ്രദ്ധിക്കുന്നതിനാലും, ജോലി സമയം ചുരുക്കുകയും ചെയ്യുന്നതായി സര്‍ജറികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘നിങ്ങളുടെ പ്രശ്‌നം സമരമില്ലാത്ത ഒരു ദിവസം പരിഗണിച്ചാല്‍ മതിയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ മറ്റൊരു ദിവസം വിളിക്കുന്നതിന് നന്ദിയുണ്ട്’, എസെക്‌സിലെ ഫോറസ്റ്റ് പ്രാക്ടീസ് വെബ്‌സൈറ്റില്‍ കുറിച്ചു.
ക്രിസ്മസ് കാലത്തേക്ക് ആവശ്യമായ സപ്ലൈ ഉണ്ടെങ്കില്‍ പ്രിസ്‌ക്രിപ്ഷന്‍ അപേക്ഷ ഈ തീയതികളില്‍ നല്‍കരുതെന്നാണ് കെന്റിലെ ബെക്സ്ലി ഗ്രൂപ്പ് പ്രാക്ടീസ് ആവശ്യപ്പെടുന്നത്. ജിപിമാരെ കിട്ടുന്നതും ബുദ്ധിമുട്ടായി മാറുന്നുവെന്ന് വ്യക്തമാക്കുമ്പോള്‍ ജനുവരിയിലെ സമരങ്ങള്‍ ഒഴിവാക്കാന്‍ ഇടപെടേണ്ടത് എത്ര പ്രധാനമാണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് സില്‍വര്‍ വോയ്‌സ് ഗ്രൂപ്പിലെ ഡെന്നീസ് റീഡ് ചൂണ്ടിക്കാണിച്ചു.
ക്രിസ്മസ് -ന്യൂഇയര്‍ വേളകളിലെ പണിമുടക്ക് നീട്ടിവെയ്ക്കാന്‍ ആവശ്യം ഉയര്‍ന്നെങ്കിലും ബിഎംഎ ഇത് തള്ളുകയായിരുന്നു. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ വിന്റര്‍ സീസണിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ണിമുടക്ക് ആരംഭിച്ചത്. എന്‍എച്ച്എസിനെ ‘സംരക്ഷിക്കാനാണ്’ ഈ സമരങ്ങളെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫസര്‍ ഫില്‍ ബാന്‍ഫീല്‍ഡിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല