സ്വന്തം ലേഖകൻ: യുകെയിലെ വിവിധ എന്‍എച്ച്സ് ട്രസ്റ്റുകളുടെ ആശുപത്രികളിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ ഇന്ന് മുതൽ കൊച്ചിയില്‍ ആരംഭിച്ചു. ഒക്ടോബര്‍ 10, 11, 13, 14, 20, 21 തീയ്തികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മന്റ് നടക്കുന്നത്. ഒക്ടോബര്‍ 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലെ ഹോട്ടല്‍ താജ് വിവാന്തയിലും റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്.
നഴ്സിങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐഇഎൽടിഎസ്/ഒഇടി പരീക്ഷകളിൽ യുകെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐഇഎൽടിഎസ്/ഒഇടി യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്. ജനറൽ മെഡിക്കൽ ആൻഡ് സർജിക്കൽ/ എമർജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.
തീയറ്റർ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷന് ശേഷം സൈക്കിയാട്രിക് വാർഡിൽ കുറഞ്ഞത് 6 മാസം എക്സ്പീരിയൻസ് ഉള്ള ഐഇഎൽടിഎസ്/ഒഇടി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ഉൾപ്പടെയുള്ള അപേക്ഷകർ തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ ട്രെയിനിങ് പരീക്ഷാഫീസും എൻഎച്ച്എസ് ട്രസ്റ്റ് തന്നെ വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല