
സ്വന്തം ലേഖകൻ: യുകെ ജനതയെ ഞെട്ടിച്ചു നോട്ടിംഗ്ഹാമില്‍ ട്രിപ്പിള്‍ കൊല നടത്തിയ യുവാവ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാസമ്പന്നന്‍. പള്ളിയില്‍ പതിവായി എത്തുന്ന വിശ്വാസി കുടുംബം ആയിരുന്നു ഇയാള്‍ . വെസ്റ്റ് ആഫ്രിക്കയില്‍ നിന്നുമെത്തിയ കുടുംബത്തില്‍ പെട്ട വാള്‍ഡോ കാലോകെയിനാണ് നോട്ടിംഗ്ഹാമില്‍ പാതി ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ സമ്മറിലാണ് ഇയാള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഗ്രാജുവേഷന്‍ നേടിയത്. പെംബ്രോക്ഷയറിലെ ഹാവെര്‍ഫോര്‍ഡ്‌വെസ്റ്റില്‍ താമസിച്ചിരുന്ന വാള്‍ഡോ നന്നായി പഠിക്കുന്ന മിടുക്കനെന്ന പേര് നേടിയിരുന്നു. യൂണിവേഴ്‌സിറ്റി പഠനകാലത്ത് താമസിച്ച സ്ഥലത്തിന് തൊട്ടടുത്ത തെരുവില്‍ വെച്ചാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 19 വയസ്സുള്ള നിരപരാധികളുടെ ജീവനെടുത്തത്.
ഗ്രേസ് ഒ’മാലി കുമാര്‍, ബാര്‍ണാബേ വെബ്ബര്‍ എന്നീ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുലര്‍ച്ചെ 5.40-ഓടെ കാലോകെയിനെ അറസ്റ്റ് ചെയ്തിരുന്നു. 90 മിനിറ്റ് നീണ്ട കത്തി അക്രമത്തില്‍ കൗമാരക്കാര്‍ക്ക് പുറമെ സ്‌കൂള്‍ കെയര്‍ ടേക്കര്‍ 65-കാരന്‍ ഇയാന്‍ കോട്‌സിനും ജീവന്‍ നഷ്ടപ്പെട്ടു. വാന്‍ ഇടിച്ച് കയറ്റിയതിനെ തുടര്‍ന്ന് പരുക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്.
കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിച്ച അതേ യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചതെങ്കിലും കൂട്ടക്കൊലയ്ക്ക് ഈ പശ്ചാത്തലവുമായി ബന്ധമില്ലെന്നാണ് പോലീസ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല