സ്വന്തം ലേഖകന്‍: കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് കുടിവെള്ളം നല്കാത്തതിനാല് രോഗി മരിച്ചു, യുകെ നഴ്സിന്റെ ക്രൂരതയുടെ കഥ. യുകെ കെന്റിലെ ഹാരിയറ്റ്ഷാമില് നിന്നുള്ള 85 കാരി എഡ്നാ തോംസണാണ് തൊണ്ട വരണ്ട് മരിച്ചത്. മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ കാഴ്ചാ പ്രശ്നവുമായി പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ഇവര്‍ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് എട്ടു ദിവസം കഴിഞ്ഞ്പ്പോള് മരിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറിലായിരുന്നു എഡ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന ചില മരുന്നുകള്‍ ആശുപത്രി നല്‍കുകയും കണ്ണ് ആശുപത്രികളില്‍ ഒന്നിലേക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
വെറും 48 മണിക്കൂര്‍ മാത്രമാണ് ഈ മരുന്നു നല്കാന് നിര്‍ദേശിച്ചിരുന്നതെങ്കില്‍ നഴ്സ് മരുന്ന് അഞ്ചു ദിവസം നല്കി. തുടര്‍ച്ചയായി നിര്‍ജ്ജലീകരണം കണ്ടതിനെ തുടര്‍ന്ന് നഴ്സിനോട് തങ്ങളുടെ ആശങ്ക കുടുംബം രേഖപ്പെടുത്തിയപ്പോള്‍ ദ്രവ്യരൂപത്തിലുള്ള മരുന്നുകള്‍ മൂലം രോഗി തുടര്‍ച്ചയായി മൂത്രമൊഴിക്കുന്നെന്നും കിടക്ക മാറ്റി മാറ്റി താന്‍ മടുത്തെന്നായിരുന്നു ഇവര്‍ നല്കിയ മറുപടി.
പിന്നീട് കിഡ്നി സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ മരിക്കുകയും ചെയ്തു. സംഭവത്തില്‍ മരിച്ചയാളുടെ കുടുംബത്തോട് ആശുപത്രി അധികൃതര്‍ മാപ്പപേക്ഷിക്കുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല