സ്വന്തം ലേഖകന്‍: യുകെ നഴ്സുമാരുടെ റിവാലിഡേഷന് എന്‍എംസി അംഗീകാരം, മൂന്നു വര്‍ഷം കൂടുമ്പോള്‍ നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും കര്‍ശന പരിശോധന. ഈ പരിശോധനകളില്‍ കഴിവു തെളിയാക്കത്തവര്‍ക്ക് പിന് നമ്പര്‍ പുതുക്കി നല്‍കാത്തതുള്‍പ്പടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.
അടുത്ത ഏപ്രിലിലാണ് റിവാലിഡേഷന് ആരംഭിക്കുക. എന്നാല്‍ കര്‍ശന നടപടികളുമായി വരുന്ന റിവാലിഡേഷനെ സംബന്ധിച്ച് നേഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കുമിടയില്‍ കനത്ത ആശങ്കയാണുള്ളത്. മിക്കവരും തങ്ങളുടെ ആശങ്കകള്‍ അടുത്തിടെ എന്‍എംസി നടത്തിയ ഇപ്മോസ് മോറി സര്‍വേയില്‍ വെളിപ്പെടുത്തുകയും ചെയ്തു.
സര്‍വേ ഫലങ്ങള്‍ പരിശോധിച്ച എന്‍എംസി കര്‍ശനമായ റിവാലിഡേഷന് നിബന്ധനകളില്‍ ഇളവുവരുത്തിയേക്കാം എന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് എന്‍എംസി നിലപാടുകളില്‍ തകിടം മറിഞ്ഞ് റിവാലിഡേഷന് പ്രക്രിയയുമായി മുന്നോട്ടു നീങ്ങിയതോടെ യുകെയിലെ പ്രവാസി നഴ്സുമാരുടെ സമൂഹം വീണ്ടും ആശങ്കയിലാഴ്ന്നിരിക്കുകയാണ്.
റിവാലിഡേഷന് പ്രക്രിയയിലൂടെ കടന്നു പോയവര്‍ക്ക് മാത്രമായിരിക്കും എന്‍എംസിയിലെ തങ്ങളുടെ രജിസ്ട്രേഷന് നിലനിര്‍ത്താനും പ്രാക്ടീസ് തുടരാനും കഴിയുകയുള്ളു. കൂടാതെ ഈ പ്രക്രിയക്ക് വിധേയരാകുന്നവര്‍ 450 മണിക്കൂറുകളെങ്കിലും പ്രാക്ടീസ് ഉള്ളവരും പ്രാക്ടീസുമായി ബന്ധപ്പെട്ട് അഞ്ച് ഫീഡ്ബാക്കുകള്‍ കൈവശമുള്ളവരായിരിക്കണമെന്നും നിബന്ധനയുണ്ട്. കൂടാതെ അഞ്ച് റിഫ്ലക്ടീവ് അക്കൗണ്ടുകളും വേണം.
ഇതോടെ എന്‍എച്ച്എസിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടത് നഴ്സുമാരുടേയും മിഡ് വൈഫുമാരുടേയും ബാധ്യതയാകും. നേരത്തെ തന്നെ കടുത്ത സമ്മര്‍ദ്ദത്തിനു കീഴില്‍ ജോലി ചെയ്യുന്ന ഇവരെ റിവാലിഡേഷന്റെ കടുത്ത വ്യവസ്ഥകള്‍ ആശങ്കാകുലരാക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല