സ്വന്തം ലേഖകൻ: നഴ്സിംഗ്- മിഡ്വൈഫറി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പഠന മാര്‍ഗങ്ങള്‍ പ്രസിദ്ധപ്പെടുത്തി നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍ എം സി). എന്‍ എം സിയുടെ റോള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും, പഠനം എങ്ങനെ പരമാവധി പ്രയോജപ്പെടുത്താം എന്ന് മനസ്സിലാക്കുന്നതിനും സഹായകരമായ രീതിയിലുള്ളതാണ് പുതിയ പഠന മാര്‍ഗങ്ങള്‍. കോഴ്സിന്റെ വിവിധ ഘട്ടങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള ഒരു കൂട്ടം വെബിനാര്‍ സ്‌റ്റൈല്‍ വീഡിയോകളാണ് ഇതിലുള്ളത്.
ഇതില്‍ ആദ്യ വീഡിയോ, യുവര്‍ ജേര്‍ണി, അവര്‍ റോള്‍ എന്നത് പുതിയ വിദ്യാര്‍ത്ഥികള്‍ക്ക്, അവരുടെ വിദ്യാഭ്യാസത്തില്‍ എന്‍ എം സിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, ഏറ്റവും നല്ല നഴ്സ്, മിഡ്വൈഫ് അല്ലെങ്കില്‍ നഴ്സിംഗ് അസിസ്റ്റന്റ് ആകുന്നതിനുള്ള പിന്തുണയും ഇത് നല്‍കുന്നുണ്ട്. രണ്ടാമത്തെ വീഡിയോ ആയ ”ഗെറ്റിംഗ് ദി ബെസ്റ്റ് ഔട്ട് ഓഫ് യുവര്‍ എഡ്യുക്കേഷന്‍” എന്ന മറ്റൊരു വീഡിയോ വിദ്യാര്‍ത്ഥികളെ, അവരുടെ ആദ്യ ജോലി നേടുന്നതിനുള്ള ശ്രമത്തെ സഹായിക്കുന്ന ഒന്നാണ്.
കൂടാതെ, സ്റ്റുഡന്റ് സൂപ്പര്‍വിഷന്‍ ആന്‍ഡ് അസ്സസ്സ്മെന്റിന്റെ സ്റ്റാന്‍ഡേര്‍ഡ്, പ്രാക്ടീസ് ലേണിംഗ് അന്തരീക്ഷത്തില്‍ സ്വയം നോക്കേണ്ടതെങ്ങിനെ എന്നീ കാര്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. അതിനു പുറമെ, വിദ്യാഭ്യാസം ഉടനടി പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ”ഫിനിഷിംഗ് യുവര്‍ പ്രോഗ്രാം – വാട്ട് നെക്സ്റ്റ്?” എന്നൊരു വീഡിയോയും ഉണ്ട്. റെജിസ്റ്ററില്‍ ചേരാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതിന്റെ വിശദമായ വിവരങ്ങള്‍ അതിലുണ്ട്.
ഇതിനോടോപ്പം ഏറ്റവും പുതിയ അനിമേഷനും എന്‍ എം സി പുറത്തിറക്കിയിട്ടുണ്ട്. നഴ്സിംഗ്- മിഡ്വൈഫറി വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസ കാലത്ത് ഉടനീളം ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ട്. അതുകൊണ്ടു തന്നെ സുരക്ഷിതവും കാര്യക്ഷമവുമായി മാര്‍ഗ്ഗത്തിലൂടെ അവര്‍ പഠിക്കണം. എന്‍ എം സി യുടെ എസ് എസ് എസ്എ എപ്രകാരം ജോലിക്ക് കയറുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകും എന്നതിന്റെ വിശദാംശങ്ങള്‍ ഈ അനിമേഷനിലൂടെ നല്‍കുന്നു. ഈ പുതിയ സ്രോതസുകള്‍ എല്ലാം തന്നെ എന്‍ എം സി അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കുവച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല