1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2023

സ്വന്തം ലേഖകൻ: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെമ്പാടും ചേരിതിരിഞ്ഞു പ്രതിഷേധം നടത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്കൂളുകളില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നു. സ്കൂളുകളില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന അധ്യാപകര്‍ക്ക് അയച്ച കത്തില്‍ സുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനുമായി പോലീസ് ഓഫീസര്‍മാരുമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

പോലീസ് ഉദ്യോഗസ്ഥരും സ്കൂള്‍ ജീവനക്കാരും തമ്മില്‍ ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് രഹസ്യാന്വേഷണത്തെയും വിവരശേഖരണത്തെയും സഹായിക്കുമെന്ന് മെറ്റ് പോലീസ് പറഞ്ഞു . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക, പോലീസിലുള്ള വിശ്വാസം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ നടപടികള്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. പോലീസിന്റെ ഈ പ്രവര്‍ത്തനത്തില്‍ യുവാക്കളെ പ്രത്യേകിച്ച് ന്യൂനപക്ഷ പശ്ചാത്തലത്തില്‍ നിന്നുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്ന് മുതില്‍ന്ന സാമൂഹിക പ്രവര്‍ത്തകനായ സ്റ്റാഫോര്‍ഡ് സ്കോട്ട് പറഞ്ഞു. പോലീസ് സ്കൂളുകളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പോലീസ് മോണിറ്ററിംഗ് ഗ്രൂപ്പ് ആയ മെറ്റ് പോലീസും അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.