സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ആശങ്ക പടരുന്നു; ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷം; സ്ഥിരം കഴിക്കുന്നവര്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നു. ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ബ്രെക്സിറ്റ് അന്തിമ തീയതി അടുത്തുവരുന്ന സാഹചര്യത്തിലാണ് മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത്. പലടിയങ്ങളിലും ഡോക്ടര്‍മാര്‍ രണ്ടാം പരിഗണനയിലുള്ള മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്
ബ്രക്സിറ്റ് വിഷയത്തില്‍ മാര്‍ച്ച് 14ന് പാര്‍ലമെന്റില്‍ വീണ്ടും വോട്ടടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് തെരേസ മേ. ഇതിനിടയിലാണ് പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ബ്രെക്സിറ്റ് ആശങ്ക കാരണം ബ്രിട്ടീഷുകാര്‍ സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ നേരത്തെ തന്നെ വാങ്ങിക്കൂട്ടുന്നതാണ് മരുന്നു ക്ഷാമത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
സാധാരണ നല്‍കാറുള്ള കുറിപ്പുകളില്‍ നിന്ന് ചില മാറ്റം വരുത്തുന്നത് ഇപ്പോള്‍ പതിവാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാകുന്നു. ഇതുകാരണം തങ്ങളുടെ രോഗികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ഭൂരിപക്ഷം ഡോക്ടര്‍മാരും പറയുന്നത്.
ഇന്ത്യയില്‍ നിന്ന് പോസ്റ്റല്‍ വഴിയും യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മരുന്നുകള്‍ ശേഖരിക്കാന്‍ തുടങ്ങി എന്നും റിപ്പോര്‍ട്ടുകളുണ്ട്. അവശ്യ മരുന്നുകളുടെ ക്ഷാമമാണ് മെഡിക്കല്‍ രംഗത്തുള്ളവരെ കൂടുതലായും ആശങ്കയിലാഴ്ത്തുന്നത്. ഇത്തരത്തിലുള്ള ശേഖരണം മരുന്നുകള്‍ക്ക് അമിതവില നല്‍കേണ്ട അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
ബ്രക്സിറ്റ് നടപടികള്‍ വൈകിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടനിലും ശക്തമാണ്. എന്നാല്‍ ഈ മാസം 29ന് തന്നെ യൂറോപ്യന്‍ യൂണിയന് വിടുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവര്‍ത്തിച്ച് പറയുന്നത്. വാഹന നിര്‍മാതാക്കളടക്കം നിരവധി മേഖലയിലുള്ളവര്‍ ബ്രക്സിറ്റ് കാരണം ബ്രിട്ടന് വിട്ട് പോകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല