സ്വന്തം ലേഖകന്‍: ‘104 വയസായി; ഇതുവരെ ഒന്ന് പോലീസ് പിടിച്ചില്ല,’ മുത്തശ്ശിയുടെ മോഹം സാധിച്ചു കൊടുത്ത് ബ്രിസ്റ്റോള്‍ പോലീസ്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കണ്ണടയ്ക്കുന്നതിനുമുന്പ് അറസ്റ്റ് എന്താണെന്നറിയണം. ബ്രിസ്റ്റളിലെ സ്റ്റോക്ബിഷപ്പിലെ വയോജനകേന്ദ്രത്തിലെ അന്തേവാസിയായ 104 വയസുള്ള ആനി ബ്രോക്കന്‍ബോയുടെ ജീവിതാഭിലാഷമായിരുന്നിത്.
ഏറ്റവും വലിയ ആഗ്രഹം എഴുതിക്കൊടുക്കാന്‍ വയോജനകേന്ദ്രം നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ആനി തന്റെ വിചിത്ര മോഹം വെളിപ്പെടുത്തിയത്. ആനിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ അധികൃതര്‍ നടപടിയെടുത്തു.
പോലീസ് എത്തി വിലങ്ങുവച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയപ്പോള്‍ ആനി നിര്‍വൃതിയടഞ്ഞു. പോലീസ് വാഹനത്തില്‍ മുന്‍സീറ്റില്‍ ഇരുന്നാണ് അ സ്റ്റേഷനിലേക്കു പോയത്. ജെയിംസ് റോബര്‍ട്‌സ് ആന്‍ഡ് സണ്‍ മാനുഫാക്ചറിംഗ് കന്പനിയില്‍ സെക്രട്ടറിയായിരുന്നു ആനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല