1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2011

ലണ്ടന്‍: 2002ല്‍ കൊല്ലപ്പെട്ട മില്ലി ഡോവഌ എന്ന പെണ്‍കുട്ടിയുടെ ഫോണ്‍ ഹാക്ക് ചെയ്തത് ബ്രിട്ടീഷ് പൊലീസിന്റെ അറിവോടെയായിരുന്നെന്ന് ചീഫ് കോണ്‍സ്റ്റബിളിന്റെ വെളിപ്പെടുത്തല്‍. റൂപ്പെര്‍ട് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ടാബ്ലോയിഡ് പത്രമാണ് ഫോണ്‍ ഹാക്ക് ചെയ്തത്. മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തെ പൊലീസുകാര്‍ ഭയക്കുന്നുവോ എന്ന പുതിയ ചോദ്യമാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്. ഫോണ്‍ ഹാക്കിംഗ് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ന്യൂസ് ഓഫ് ദ വേള്‍ഡ് പൊലീസിന്റെ അനുമതിയോടെ ഇക്കാര്യം ചെയ്തിരിക്കുന്നത്.

2002 ഏപ്രിലില്‍ ഡോവഌറിന്റെ ചില ശബ്ദ സന്ദേശങ്ങള്‍ ന്യൂസ് ഓഫ് ദ വേള്‍ഡില്‍ ജോലി ചെയ്യുന്ന ചിലര്‍ ചോര്‍ത്തിയെടുത്തതായി തങ്ങള്‍ക്ക് അറിവുണ്ടായതായാണ് സുറെ പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോവ്‌ലി അറിയിച്ചത്. ജനപ്രതിനിധികള്‍ക്കയച്ച കത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. കാണാതായ ഡോവ്ഌറിന്റെ തിരോധാനത്തെക്കുറിച്ച് അവരുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാന്‍ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ഈ ഫോണ്‍ ഹാക്കിംഗ് കാരണമായിരുന്നു. പിന്നീട് ഈ ഫോണ്‍ ഹാക്കിംഗ് വിവാദമാകുകയും ബ്രിട്ടീഷ് പൊലീസ് ഇക്കാര്യം അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ഹാക്കിംഗിന് ആരെയും കുറ്റവാളിയാക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് റോവഌ പറയുന്നത്.

എന്നാല്‍ ബ്രിട്ടനിലെ ടാബ്ലോയിഡുകള്‍ക്കിടയില്‍ 2000 ആദ്യം മുതല്‍ ഫോണ്‍ ഹാക്കിംഗ് ഒരു പതിവായിരുന്നെന്നും 2006ല്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതിന് ന്യൂസ് ഓഫ് ദ വേള്‍ഡ് എഡിറ്റര്‍ ക്ലൈവ് ഗുഡ്മാന്‍ അറസ്റ്റിലായകുന്നത് വരെ ഇക്കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും പല പത്രപ്രവര്‍ത്തകരും പറയുന്നു.

ഫോണ്‍ ഹാക്കിംഗ് ഡോവ്‌ളര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായിരുന്നു. ഇത് ന്യൂസ് ഓഫ് ദ വേള്‍ഡിനെതിരായി പൊതുരോഷത്തിനും ഇടയാക്കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് മില്ലി കൊല്ലപ്പെട്ടെന്നും മുന്‍ നൈറ്റ് കഌ്് ഡാന്‍സര്‍ ലെവി ബെല്‍ഫീല്‍ഡാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.