സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പോണ് വീഡിയോ കാണുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു; വെബ്സൈറ്റ് സന്ദര്‍ശകര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ബ്രിട്ടനില്‍ അശ്ളീല വീഡിയോ കാണുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇനി മുതല്‍ പ്രായം വെളിപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഇന്റര്‍നെറ്റില്‍ പോണ് വീഡിയോ കാണാന്‍ കഴിയൂ. ഏപ്രില്‍ മുതല്‍ നിയന്ത്രണം നിലവില്‍ വരും.
ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഡിജിറ്റല്‍ ഇക്കണോമി ആക്ടിന്റെ ഭാഗമായാണ് 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് പോണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. പോണ്‍ഹബ്, യൂപോണ്‍ തുടങ്ങിയ പ്രമുഖ വെബ്സൈറ്റുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഏജ് ഐഡി സിസ്റ്റം എന്ന സംവിധാനമാണ് പ്രമുഖ വെബ്സൈറ്റുകള്‍ വെരിഫിക്കേഷനായി ഉപയോഗിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, മറ്റേതെങ്കിലും സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ എന്നിവ പ്രായം തെളിയിക്കുന്നതിനായി ഉപയോഗിക്കാം. നിയന്ത്രണം നടപ്പിലാക്കുന്നതിനു മുന്നോടിയായി അശ്ളീല വീഡിയോ (പോണ്) വെബ്സൈറ്റുകളുടെ ഹോം പേജില്‍ മാറ്റം വരുത്തും. വെബ്സൈറ്റിലേക്കു കയറുന്നവര്‍ക്കായി ലാന്‍ഡിംഗ് പേജ് നല്‍കും. ഇതില്‍ പ്രായം വെളിപ്പെടുത്തിയാല്‍ മാത്രമേ വീഡിയോ കാണാന്‍ കഴിയൂ എന്ന് ഏജ് ഐഡി വക്താവിനെ ഉദ്ധരിച്ച് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല