കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടണിലെ വസ്തുവിപണി തണുത്തുറഞ്ഞു കിടക്കുകയാണ്. വസ്തുക്കള്‍ക്ക് വേണ്ടത്ര വില കിട്ടുന്നില്ല. വാങ്ങിയ വിലയുടെ മൂല്യം നോക്കുമ്പോള്‍ തീരെ കുറഞ്ഞ വിലയാണ് വസ്തുക്കള്‍ക്ക് ലഭിക്കുന്നത്. വീട്, എസ്‌റ്റേറ്റ്, മറ്റ് വസ്തുക്കള്‍ എന്നിവയാണ് വില കിട്ടാത്തതുമൂലം വില്‍ക്കാതെ വെച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വില കിട്ടാത്ത വസ്തുക്കള്‍ വില്‍ക്കാനായി ചെയ്യുന്നതുപോലെ വസ്തുക്കള്‍ ലേലത്തില്‍ വില്‍ക്കാനുള്ള പൊതുലേലങ്ങള്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. അയര്‍ലണ്ടിലും മറ്റും ചെയ്ത് വിജയിപ്പിച്ചിട്ടുള്ള ഒന്നാണ് ഈ പൊതുലേലങ്ങള്‍.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുവിപണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബ്രിട്ടണിലെ വസ്തുക്കള്‍ക്ക് മൂല്യത്തിന് അനുസരിച്ചുള്ള വില കിട്ടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ വസ്തുവിപണിക്ക് കാര്യമായ ഉണര്‍വ്വ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വസ്തുവിപണി ഇപ്പോള്‍ നില്‍ക്കുന്നത്.
വീട് വാങ്ങാനായി നടത്തുന്ന അന്വേഷണങ്ങളില്‍ 308 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് വസ്തുവിപണി വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ദര്‍ വ്യക്തമാക്കുന്നത്. വില്‍ക്കാനുള്ള വീടുകളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏതാണ്ട് 72 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വില്‍ക്കാനുള്ള വീടുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനോടൊപ്പം തന്നെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സാമ്പത്തിക മാന്ദ്യം രൂക്ഷമായ ബ്രിട്ടണെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല