സ്വന്തം ലേഖകൻ: യുകെയിൽ വാടകക്കാർ കഴിയുന്നവര്‍ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. ലണ്ടന്‍ പുറത്ത് പോലും ശരാശരി വാടക റെക്കോര്‍ഡ് നിരക്കായ 1280 പൗണ്ടിലെത്തിയിരിക്കുന്നു. ഓരോ മാസവും വാടക നല്കാന് ബുദ്ധിമുട്ടുകയാണ് വാടകക്കാര്‍. ജോലി ചെയ്യുന്ന പണത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുന്നതോടെ ഭക്ഷണവും മറ്റു അവശ്യ കാര്യങ്ങളും നടക്കുന്നത് പോലും ബുദ്ധിമുട്ടായി മാറുകയാണ്.
റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലെ വാടക്കാര്‍ക്ക് ഓരോ മാസവും എണ്ണിക്കൊടുക്കേണ്ടി വരുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരമോന്നതിയിലേക്ക് ഈ നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്നാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്. ഓരോ മാസവും താങ്ങാന്‍ കഴിയുന്ന നിരക്കിന്റെ പരമോന്നതിയിലാണ് വാടക നിരക്കുകളെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
വിപണിയിലെത്തുന്ന പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക നിരക്കുകളാണ് പ്രതിമാസം 1280 പൗണ്ട് എന്ന റെക്കോര്‍ഡ് തൊട്ടിരിക്കുന്നത്. തലസ്ഥാനത്തിന് പുറത്തുള്ള ഇടങ്ങളിലാണ് ഈ അവസ്ഥയെന്ന് റൈറ്റ്മൂവ് പറയുന്നു. ചോദിക്കുന്ന വാടക തുടര്‍ച്ചയായി 16-ാം തവണയാണ് റെക്കോര്‍ഡ് ഇടുന്നത്. ഇനിയും വാടക വര്‍ദ്ധന തുടര്‍ന്നാല്‍ അത് ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാകുമെന്നാണ് സൂചനകള്‍.
അതേസമയം തങ്ങളുടെ വെബ്സൈറ്റിലെത്തുന്ന റെന്റല്‍ പ്രോപ്പര്‍ട്ടികളില്‍ പരസ്യപ്പെടുത്തുന്ന വാടക നിരക്കുകളില്‍ 23 ശതമാനം വരെ കുറവ് വരാറുണ്ടെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 16 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ദ്ധന. ഇതിനിടെ വാടക വളര്‍ച്ചയുടെ വേഗത കുറയുന്നതായി പ്രോപ്പര്‍ട്ടി വെബ്സൈറ്റ് കൂട്ടിച്ചേര്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല