തങ്ങളുടെ രാജ്യത്ത് നടക്കുന്ന എല്ലാ അനിഷ്ട സംഭവങ്ങളുടെയും കാരണക്കാര്‍ കുടിയേറ്റക്കാര്‍ ആണെന്ന് വിശ്വസിക്കുന്നവരാണ് ബ്രിട്ടീഷ് ഭരണകൂടം, അതുകൊണ്ട് തന്നെ കുടിയേറ്റക്കാരെ പുറത്താക്കാന്‍ അടവുകള്‍ പതിനെട്ടും പയറ്റുന്നുണ്ട് താനും. സാമ്പത്തിക പ്രതിസന്ധിയും, തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങള്‍ അവര്‍ കുടിയേറ്റക്കാരുടെ മേല്‍ ആരോപിക്കുന്നുണ്ട് ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ലണ്ടനിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ആഗസ്റ്റില്‍ അരങ്ങേറിയ കലാപത്തിനിടയില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തിയവരില്‍ 44 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.
അതേസമയം ആദ്യം പുറത്തുവന്ന അനൌദ്യോഗിക റിപ്പോര്‍ട്ടില്‍ വിദേശിയര്‍ കലാപത്തില്‍ ഉള്‍പ്പെട്ടതായുള്ള വിവരങ്ങളൊന്നും അടങ്ങിയില്ലയെന്നതാണ് ഏറെ ആശ്ച്ചര്യപ്പെടുത്തുന്നത്. ക്യൂബ, അഫഗാനിസ്ഥാന്‍, എതോപിയ, സമോവ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കലാപത്തില്‍ ഏര്‍പ്പെട്ടവരില്‍ പ്രധാന കുടിയേറ്റക്കാര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടിയിലായ 865 പേരില്‍ എഴില്‍ ഒരാള്‍ വിദേശത്ത് ജനിച്ച ആളാണെന്നാണ് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ശിക്ഷിക്കപ്പെട്ടവരില്‍ നാലില്‍ ഒരാളും വിദേശത്ത് ജനിച്ചയാളാണ്.
സംഘം ചേര്‍ന്ന് കലാപത്തിനിടെ കൊള്ള നടത്തിയവരില്‍ ജമൈക്കക്കാരാണ് മുന്നില്‍, തൊട്ടുപുറകെ സൊമാലിയ, പോള്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ലിസ്റ്റില്‍ കൊളോമ്പിയന്‍സ്, ഇറാക്കീസ്, കൊണ്ഗോലീസ്, വിയറ്റ്‌നാമീസ്, സിംബാവേസ് എന്നിവരും ഉള്പ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യക്കാരെക്കുറിച്ചൊരു പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഇല്ല എന്നതിനാല്‍ ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം. മൈഗ്രേഷന്‍വാച്ചിലെ ആന്ട്രൂ ഗ്രീന്‍ പറഞ്ഞത് കുടിയേറ്റക്കാര്‍ ബ്രിട്ടനിലെ കലാപത്തില്‍ ഏര്‍പ്പെട്ടത് ഒരിക്കലും സ്വീകാര്യമല്ല എന്നാണ്, അതായാത് നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ വിദേശിയര്‍ നേരിടുമെന്ന് വ്യക്തം.
അതേസമയം പോലീസ് നടത്തിയ അന്വേഷണത്തില്‍ കലാപത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പത്തില്‍ ഒരാള്‍ എതെങ്ങിലുമൊരു ഗാങ്ങില്‍ അംഗമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ലണ്ടനില്‍ കലാപത്തില്‍ ഏര്‍പ്പെട്ടവരില്‍ 19 ശതമാനവും ഗാങ്ങില്‍ ഉള്‍പ്പെട്ടവരാണ്. എന്തൊക്കെയാലും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാ മനോഭാവം വെച്ച് പുലര്‍ത്തുന്ന ഗവണ്‍മെന്റ് ഇന്ത്യക്കാരടങ്ങുന്ന കുടിയേറ്റ സമൂഹത്തിനുമേല്‍ ഇതിന്റെയും പഴി ചാരിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല