സര്‍ഗ്ഗവേദി യു.കെ. അവതരിപ്പിക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം പരിപാടിയുടെ കലാശക്കൊട്ടില്‍ പ്രേക്ഷക മനസ്സുകളില്‍ മണ്മറഞ്ഞ കലാസ്വാദ്യതയുടെ ഇടിത്തീ വീഴ്ത്തി നൊട്ടിംഗ്ഹാം സംഘം ചേതനയും.
അന്തരിച്ച പ്രശസ്ത നാടകകൃത്ത് ശ്രീ പറവൂര്‍ ജോര്‍ജ്ജിന്റെ പ്രസസ്തമായ ‘ദാഹിക്കുന്ന ചെങ്കോല്‍ ‘ എന്ന നാടകം ജിം തോമസ് കണ്ടരപ്പള്ളിയുടെ സംവിധാനത്തില്‍ ലെസ്റ്ററിലെ ശിശിരം പരിപാടിയില്‍ വീണ്ടും അരങ്ങേറുന്നു.
ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അരങ്ങേറുന്ന ഈ നാടകത്തില്‍ നീറോയുടെ വേഷം ചെയ്യുന്നത് ജിം തോമസ് കണ്ടാരപ്പള്ളി . മറ്റു നടന്മാര്‍; ഡിക്‌സ് ജോര്‍ജ്, മനോജ് നായര്‍, സാജന്‍ അറക്കല്‍, റെജി ജോര്‍ജ്, ജോമോന്‍ ജോസ്.
പിന്നണിയില്‍ അഭിലാഷ് തോമസ് ആരോംകുഴിയില്‍. ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് സിനോയും (ശ്രുതി ഗാനമേള) കനെഷ്യസ് അത്തിപ്പൊഴിയിലും.
മനോഹരമായ ഈ ബൈബിള്‍ നാടകം കാണുവാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം: എല്ലാവരെയും ഫെബ്രുവരി 15 ഞായറാഴ്ച ലെസ്റ്ററിലെയ്ക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല