സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള നിയന്ത്രണം എടുത്തു കളഞ്ഞതായി സൂചന നല്‍കി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, എന്നാല്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധിക ഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. ലേബര്‍ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഹണ്ട് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ഈ വിവരം പുറത്തു വിടാത്തതാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരെ മൊത്തം ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നാണ് ആരോപണം. അടുത്ത വര്‍ഷം മുതല്‍ ശമ്പള വിഷയത്തില്‍ അയവുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് നേരത്തേ പ്രതികരിച്ചത്. എന്നാല്‍ നിയന്ത്രണം എടുത്തു കളഞ്ഞു എന്ന് ആദ്യമായി സ്ഥിരീകരിക്കുന്നത് ആരോഗ്യ സെക്രട്ടറിയാണ്. ശമ്പളനിരക്ക് നാണ്യപ്പെരുപ്പത്തിന് അനുസൃതമായിരിക്കുമോ അതോ അതിനു മുകളിലായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ഹണ്ട് തയ്യാറായില്ല.
ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനായി എന്‍എച്ച്എസിന് മുഴുവന്‍ ഫണ്ടും നല്‍കാന്‍ ട്രഷറി തയ്യാറാകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് ഹണ്ട് ഒഴിഞ്ഞുമാറിയത്. ഉദ്പാദനഷമത വര്‍ദ്ധിപ്പിക്കണമെന്നാണ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ അത് സമ്മതിക്കാനേ തരമുള്ളുവെന്നും ഹണ്ട് പറഞ്ഞു. പോലീസിന്റെയും ജയില്‍ ജീവനക്കാരുടെയും ശമ്പള നിയന്ത്രണം കഴിഞ്ഞ മാസം നീക്കിയിരുന്നു. എന്നാല്‍ നാണ്യപ്പെരുപ്പത്തേക്കാള്‍ കുറഞ്ഞ നിരക്കിലേ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നുള്ളു.
തുടര്‍ന്ന് ശമ്പള വര്‍ധനയ്ക്കുള്ള പണം സ്വയം കണ്ടെത്താന്‍ സര്‍ക്കാര്‍ ഈ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ രീതിയില്‍ എന്‍എച്ച്എസിനോടും സ്വന്തം നിലയില്‍ ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമോയെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. ശമ്പള വര്‍ധനവിന് പരിധി ഏര്‍പ്പെടുത്താതെ എന്‍എച്ച്എസില്‍ 11,300ല്‍ കൂടുല്‍ ഡോക്ടര്‍മാരെയും 11,300 ല്‍ കൂടുതല്‍ നഴ്‌സുമാരെയും നിലനിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല